/നാലു വർഷമായിട്ടുള്ള സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധ

നാലു വർഷമായിട്ടുള്ള സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധ

എടപ്പാൾപട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകൻഅതീന്ദ്രനുംനാലു വർഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെസന്തോഷമാണ് ഇവർക്ക്എടപ്പാൾ വെങ്ങിനിക്കരയിൽ താമസിക്കുന്ന 64 കാരിയായ രാധയുടെഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്പട്ടയത്തിനായി പലകുറി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ അപേക്ഷ നിഷേധിക്കപ്പെട്ടു.

 ഒടുവിൽ രണ്ടാം പിണറായി സർക്കാർ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ളസന്തോഷം മകൻ അതീന്ദ്രൻ  മറച്ചുവെക്കുന്നില്ലതങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാൻസഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞുവിധവയായ രാധയ്ക്ക് കൈവശാവകാശസർട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ചസന്തോഷത്തിലാണ് രാധ.