പൊന്നാനി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു 

ഒമാനില്‍ വാഹനാപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട്ബാലകൃഷ്ണന്റെയും ജയശ്രിയുടെയും മകന്‍ ഷിജില്‍(32) ആണ് മരിച്ചത്. ഒമാനിലെ കസബില്‍ ഈമാസം ഒമ്പതിനായിരുന്നു അപകടം നടന്നത്. ഒരുപാട് നാളായി ഒമാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജില്‍ഓടിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: അമൃത, മകള്‍: ശിവാത്മിക. 

അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ 

പൊന്നാനി: ശക്തമായ കാറ്റടിച്ചാൽ നിലം പൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന്സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ്അപായഭീഷണി ഉയർത്തിനിൽക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്നകെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്.  ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈകെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക. കെട്ടിടത്തിന് മുന്നിൽ വൈദ്യുതിപോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകും. കെട്ടിടത്തിന് പിന്നിൽആൾതാമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻകഴിയാത്ത സ്ഥിതിയിലാണ് കുടുംബം. തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടംപൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്.  കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർപറയുന്നത്. പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻനടപടിയായിട്ടില്ല. അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതിനൽകിയിരുന്നു. വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല.  

ചങ്ങരംകുളത്ത് പുതുതായി നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കും. 

ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായിചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി  ഉദ്ഘാടനവും ശിലാസ്ഥാപനവുംനിർവഹിക്കും. പി.നന്ദകുമാർ എം എൽ എ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർമുഖ്യാഥിതികളായി പങ്കെടുക്കും.  വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളംമദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട്ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാര ഭവന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നത്. പി.പി ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി ഇബ്രാഹിം, ഉസ്മാൻ പന്താവൂർതുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

*കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു* വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരിആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ്സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക. സഞ്ചാരികൾക്ക് രാത്രികാല വന യാത്രയാണ് നൈറ്റ് ജംഗിൾ സഫാരി നൽകുക. ബത്തേരിഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന്300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികൾ മന്ത്രിആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം സെൽസ്ലീപ്പർ ബസുകളും സജ്ജമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോർമെറ്ററികളാണ്സ്ലീപ്പർ ബസ്സിലുള്ളത്. സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരിഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.

കെ വി വി ഇ എസ് യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സംഗമം നടത്തി 

ചങ്ങരംകുളം: കെ വി വി ഇ എസ് യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സംഗമം നടത്തി. കെ വി വി ഇഎസ് പ്രസിഡന്റ് ബി.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഖാലിദ്സംഗമം ഉദ്ഘാടനം ചെയ്തു. ഒ.മൊയ്തുണ്ണി, ടി.കൃഷ്ണൻ നായർ, ഉമ്മർ കുളങ്ങര, സുമേഷ്, ഐശ്വര്യ, മുഹമ്മദലി, പഞ്ചമി, കെ.വി ഇബ്രാഹിംക്കുട്ടി, ഗീതാ മോഹൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് അംഗമായിരുന്നമരണമടഞ്ഞ വിബിൻ എന്ന സഹോദരന്റെ കുടുംബത്തിന്  യൂത്ത് വിംഗ് നൽകന്ന സഹായ ഫണ്ട്വി.കെ നൗഷാദിൽ നിന്നും പി.പി ഖാലിദ് ഏറ്റുവാങ്ങി.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ  ഹൃദയാഘാതം മൂലം മരണപ്പെട്ടു .

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 38 വയസ്സായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. കോഴിക്കോട്കോവൂർ സ്വദേശിയാണ്.

ഹരിതാഭമായി ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം

ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെപ്രദര്‍ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനംഹരിതകര്‍മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ ഹരിത സംഗമത്തിന്റെഉദ്ഘാടനവും ഹരിതമിത്രം അപ്ലിക്കേഷന്റെ ജില്ലാതല പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ. ബിനുമോള്‍ നിര്‍വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകാ ഹരിതകര്‍മ്മസേനകണ്‍സോര്‍ഷ്യം, ഹരിത കര്‍മ്മസേനക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേനക്ക് പിന്തുണ നല്‍കുന്ന മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാകലക്ടര്‍ മൃണമയി ജോഷി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.

തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു –

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾകൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽനിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സിബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചുകയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.  

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. 

എടപ്പാൾ: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5% ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജിഎസ്ടി കൗൺസിലിന്റെതീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്നവൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ ധർണ്ണ സംഘടിപ്പിച്ചു.     എടപ്പാൾ ഏരിയ കമ്മിറ്റിയുടെ കീഴിൽ  ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിഅംഗവും എടപ്പാൾ ഏരിയ സെക്രട്ടറിയുമായ യു.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.  എടപ്പാൾഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറിമുഫാഹിദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഷെരീഫ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.  വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു. 

പൊന്നാനി താലൂക്ക് ആശുപത്രി; ഉള്ളിൽ സൗകര്യമില്ലെങ്കിലും പുറത്ത് മുഖം മിനുക്കി. 

പൊന്നാനി: റോഡ് വീതി കൂട്ടാൻ ചുറ്റുമതിൽ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ലക്ഷങ്ങൾചെലവഴിച്ച് താലൂക്ക് ആശുപത്രിയിലെ ഗേറ്റ് നവീകരിച്ചു. അടിയന്തരമായി ആശുപത്രിയിൽചെയ്യേണ്ടിയിരുന്ന മറ്റ് പല അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴാണ്ആശുപത്രിയുടെ പ്രവേശന കവാടത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചത്. പൊന്നാനി അഴിമുഖത്ത് പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡ്ആറുവരിപ്പാതയുമായി ബന്ധപ്പെടുത്തുന്നതിന് ഹാർബർ പ്രദേശം മുതൽ ആനപ്പടി വരെ റോഡ് വീതികൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പും ഭൂമിയുടെ രേഖകൾസമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങളും ബന്ധപ്പെട്ട ഭൂവുടമകൾക്ക് നൽകി. റോഡ്വീതി കൂട്ടുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും മാതൃശിശു ആശുപത്രിയുടെയുംചുറ്റുമതിൽ പൊളിക്കേണ്ടി വരും. കൃത്യമായ വിവരങ്ങൾ അറിയിച്ചുള്ള സർക്കാർ ഉത്തരവ്മറച്ചുവച്ചാണ് ആശുപത്രിയിലെ പ്രവേശന കവാടം നവീകരിക്കാനാായി ലക്ഷങ്ങൾ ചെലവഴിച്ചത്.  പഴയ കെട്ടിടത്തിന്റെ നവീകരണം ഉൾപ്പെടെ ആശുപത്രിയിൽ ഒട്ടേറെ അടിസ്ഥാന ആവശ്യങ്ങളാണ്നിലനിൽക്കുന്നത്. മലിനജല പ്രശ്നത്തിന് പരിഹാരമായിട്ടില്ല. സെപ്റ്റിക് ടാങ്കുകൾ പെട്ടെന്ന് നിറഞ്ഞ്ശുചിമുറി ഉപയോഗ ശൂന്യമാകുന്നത് പതിവാണ്. ഇതു പരിഹരിക്കാൻ പദ്ധതികൾതയാറാക്കിയിട്ടുണ്ടെങ്കിലും നിർമാണ അനുമതി ലഭിച്ചിട്ടില്ല.