ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെപ്രദര്‍ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനംഹരിതകര്‍മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ ഹരിത സംഗമത്തിന്റെഉദ്ഘാടനവും ഹരിതമിത്രം അപ്ലിക്കേഷന്റെ ജില്ലാതല പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ. ബിനുമോള്‍ നിര്‍വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകാ ഹരിതകര്‍മ്മസേനകണ്‍സോര്‍ഷ്യം, ഹരിത കര്‍മ്മസേനക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേനക്ക് പിന്തുണ നല്‍കുന്ന മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാകലക്ടര്‍ മൃണമയി ജോഷി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.
CultureAugust 12, 2022










