എടപ്പാൾ: ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5% ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജിഎസ്ടി കൗൺസിലിന്റെതീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കാരണമാകുന്നവൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ ധർണ്ണ സംഘടിപ്പിച്ചു.
എടപ്പാൾ ഏരിയ കമ്മിറ്റിയുടെ കീഴിൽ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിഅംഗവും എടപ്പാൾ ഏരിയ സെക്രട്ടറിയുമായ യു.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ എടപ്പാൾ യൂണിറ്റ് സെക്രട്ടറിമുഫാഹിദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത്, ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ്വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഷെരീഫ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു.