ബെർമിങ്ഹാമിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ വെള്ളി മെഡല്‍നേടിയ ശ്രീശങ്കർ മുരളിയെ കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പാലക്കാട് യാക്കരയിലെ വസതിയിലെത്തി പൊന്നാടയണിച്ച് അഭിനന്ദിച്ചു. കോമൺവെൽത്തിലെ നേട്ടം വലിയ നേട്ടങ്ങളുടെ തുടക്കമാണെന്നും ഇതിനു പിന്നിൽ വലിയപരിശ്രമം ശ്രീശങ്കർ നടത്തുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ശ്രീശങ്കർ പരിശീലനം നടത്തുന്നജിംനേഷ്യം സന്ദർശിച്ചു. സർക്കാർ ജോലിയും പരിശീലനം നടത്തുന്ന ജിംനേഷ്യത്തിലെസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കം കായികമന്ത്രി വി. അബ്ദുറഹിമാനുമായികൂടിയാലോചിക്കുമെന്നും സ്പീക്കർ പറഞ്ഞു. മെഡൽ നേടിയ നിമിഷം തന്നെ സ്പീക്കർ അഭിനന്ദനം അറിയിച്ചെന്നും നേരിട്ടു വന്നതിൽസന്തോഷവും നന്ദിയുമുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു. ശ്രീശങ്കറിൻ്റെ അച്ഛൻ മുരളി, അമ്മ ബിജിമോൾ എന്നിവരും സ്പീക്കറുടെ സന്ദർശനത്തിൽസന്തോഷം അറിയിച്ചു.
ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു.
മലപ്പുറം: ബൈക്ക് മോഷ്ടാവ് 11 മാസത്തിനു ശേഷം പിടിയില്‍. കഴിഞ്ഞ വര്‍ഷ, സെപ്റ്റംബര്‍ 18ന്തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ഒരാള്‍ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാം (32)നെയാണ് പ്രത്യേകഅന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തിവ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ലഹരികടത്തിനും കേസ് നിലവില്‍ ഉണ്ട്. മലപ്പുറംജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രതിപ് എന്നിവരുടെനേതൃത്വത്തില്‍ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒനവീന്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാകമ്മിഷന്‍
പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന്വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധംവേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയുംബാധിക്കുന്നുണ്ടെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നവനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. കുടുംബപ്രശ്‌നം, ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, വീടുകയറി ആക്രമണം തുടങ്ങിയകേസുകള്‍ കമ്മിഷന്‍ പരിഗണിച്ചു. ആകെ 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണംതീര്‍പ്പായി. നാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 18 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സിലര്‍മാരായ പി. ബിന്ധ്യ, പി.എം. ഷീജ, എസ്.ഐ. കെ. ശാന്തകുമാരി, സി.പി.ഒ. ഡി. മായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി .
പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാഅദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്തസിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍ ലഭിച്ചു. ഗവ. പ്രസിലേക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സി. നിയമനത്തിലും നിലവിലുള്ള ആനുപാതംഭേദഗതി വരുത്തണമെന്ന പരാതിയില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ച് ഭേദഗതിദ്രുതഗതിയിലാക്കണമെന്ന് യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു. വിഷയം സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിസംബന്ധിച്ച മീറ്റിങ്ങില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിനു വേണ്ടി ഹാജരായ പ്രതിനിധിഅദാലത്തില്‍ അറിയിച്ചു. മലയാളം കോപ്പി ഹോള്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി അടിയന്തിരമായി സ്‌പെഷ്യല്‍റൂള്‍ രൂപീകരിക്കാനും കമ്മിഷന്‍ ശിപാര്‍ശ നല്‍കി. ഐ.എസ്.എം. വിഷം മെഡിക്കല്‍ ഓഫീസര്‍നിയമനം ദ്രുതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലെ ആറാം റാങ്ക് കരസ്ഥമാക്കിയപരാതിക്കാരി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ ഇടപെട്ടതിന്റെ ഭാഗമായി നിയമനം ലഭിച്ചു. കമ്മിഷന്‍ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ കമ്മിഷന്‍അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി.കെ. മുബഷീര്‍, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍സെക്രട്ടറി സി. അജിത് കുമാര്‍, സംസ്ഥാന കോഡിനേറ്റര്‍ എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക്എന്നിവര്‍ പങ്കെടുത്തു.
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ളപ്രവേശനം ഇന്ന് ആരംഭിക്കും. ഇന്ന് (ഓഗസ്റ്റ് 16ന്) രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. രണ്ടാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 17ന് വൈകിട്ട് 5വരെ പ്രവേശനം നേടാം. അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ ൽ e Candidate Login-SWS e Second Allot Results ലിങ്കിലൂടെ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രദിപാദിച്ചിരിക്കുന്നഅലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ളസർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ചസ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാം അലോട്ട്മെന്റിൽതാൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽഅലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാംഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്നഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോനേടാവുന്നതാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ളസപ്ലിമെൻററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക്വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാംരക്ഷകർത്താക്കളോടൊപ്പം 2022 ആഗസ്ത് 17 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെസ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ വ്യാപാരി വ്യവസായിഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആദരിച്ചു .
ചങ്ങരംകുളം: കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ അവസരോചിതമായഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തിയ സാദിക്കിനെ ആദരിച്ചു.സാദിക്കിന്റെ സഹോദരൻഷെഫീക്കാണ് വാർപ്പിന് മുകളിൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണത്.ഇതെസമയം താഴെ നിന്നിരുന്ന സാദിക്ക് കയ്യിലിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് സഹോദരനെ കൈപ്പിടിയിൽഒതുക്കി താഴേക്ക് മറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റാണ് സാദിക്കിനെ പുരസ്കാരം നൽകിആദരിച്ചത്.എംഎൽഎ നന്ദകുമാർ സാദിക്കിന് പുരസ്കാരം കൈമാറി.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം മന്ത്രി കെ. കൃഷ്ണൻകുട്ടിനിർവഹിച്ചു
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിൻ്റെ സമാപനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ജില്ലാ പട്ടികവർഗ വികസന ഓഫീസറുടെ പ്രവർത്തന പരിധിയിൽ ലാൻഡ് പദ്ധതിപ്രകാരം വിലയ്ക്ക്വാങ്ങിയ 2.19 ഏക്കർ ഭൂമിയുടെയും നിക്ഷിപ്ത വനഭൂമി പ്രകാരം ഏറ്റെടുത്ത 8 ഏക്കർ ഭൂമിയുടെയുംപട്ടയവിതരണം, അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടുത്തി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ കുന്നങ്കാട്ടുപതി കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനം, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗംവിദ്യാർത്ഥികളെ ആദരിക്കൽ, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ളലാപ്ടോപ്പ് വിതരണം, അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീസ് എന്നിവരുടെ നിയമന ഉത്തരവ്, ജീവനോപാധി ഉപകരണങ്ങളുടെ വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. പട്ടയ വിതരണംമൂലം ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യണമെന്നും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും ജീവാനോപാധി ഉപകരണങ്ങൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്നും വരുമാനം കൃത്യമായി ഉപയോഗപെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മൃൺമയി ജോഷി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി. മുരുകദാസ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജി. രാധാകൃഷ്ണൻ, പട്ടികവർഗ ഉപദേശക സമിതി അംഗംഎം. ശ്രീധരൻ, ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. അജീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് റിഷ പ്രേംകുമാർ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസൻ, മലമ്പുഴപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർഎന്നിവർ പങ്കെടുത്തു.
അരിമ്പൂരിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതിയെകണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി
അരിമ്പൂർ: നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട്തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളി(58) യെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്ശേഷമാണ് സംഭവം നടന്നത്. നാലാംകല്ലിലുള്ള സാന്ദ്ര സൂപ്പർ മാർക്കറ്റിൽ വച്ച് അക്രമം നടക്കുന്നസമയത്ത് ഷേർളി മാത്രമാണ് ഉണ്ടായിരുന്നത്. കടയുടമ പുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വച്ചായിരുന്നു സംഭവം. പ്രസന്റേഷൻ ഐറ്റം ചോദിച്ചെത്തിയവ്യക്തി മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നും സംഭവശേഷം എത്തിയ നാട്ടുകാരോട് ഷേർളി പറഞ്ഞു. കവർച്ചാ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടാത്തത്ദുരൂഹതയാകുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽഅന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആദ്യത്തെ കണ്‍മണിക്ക് ‘ഇന്ത്യ’യെന്ന പേര് നല്‍കി അച്ഛനും അമ്മയും
ആദ്യമായി പിറന്ന കണ്‍മണിക്ക് ഇന്ത്യയെന്ന(India) പേര് നല്‍കി ഒരമ്മയും, അച്ഛനും. കോട്ടയം(Kottayam) പാലാ പുലിയനൂര്‍ സ്വദേശി രഞ്ജിത്തും ഭാര്യ സനയുമാണ് പെണ്‍കുഞ്ഞിന്ഇന്ത്യയെന്ന പേരിട്ടത്. വിത്യസ്ത മതത്തില്‍പ്പെട്ടവരായതും രാജ്യസ്‌നേഹം കൊണ്ടുമാണ് മകള്‍ക്ക്ഈ പേര് നല്‍കാന്‍ കാരണമെന്ന് ഈ ദമ്പതികള്‍ പറയുന്നു. ഈ കഴിഞ്ഞ ജൂലൈ 12നാണ് രഞ്ജിത്ത് – സന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഭാരതീയര്‍ക്കെല്ലാം അഭിമാനമായ ഇന്ത്യയെന്ന പേര് മകള്‍ക്കും അഭിമാനമാകട്ടെയെന്ന്പ്രണയവിവാഹിതരായ ഈ ദമ്പതികള്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷിയില്‍ കുത്തിന്റെ പേരിന്റെ സ്ഥാനത്ത് ഇന്ത്യയെന്ന്എഴുതിയപ്പോള്‍ ദേശിയത എഴുതാനുള്ള കോളമല്ലനായിരുന്നു മറുപടി. ഒടുവില്‍ അവിടെയുംകാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടിവന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്നരജ്ഞിത്തിന് പട്ടാളത്തില്‍ ചേരുവാനായിരുന്നു മോഹം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ഒന്‍പതാംക്ലാസില്‍ പഠനം നിലച്ചു. എങ്കിലും അടങ്ങാത്ത രാജ്യസ്‌നേഹം മനസില്‍ കാത്ത് സൂക്ഷിച്ചു. ആസനേഹത്തില്‍ നിന്നുമാണ് മകള്‍ക്ക് ഇന്ത്യയെന്ന പേര് നല്‍കിയത്. രഞ്ജിത്തും, സനയും ഇരു സമുദായത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തെ വീട്ടുകാരുംഎതിര്‍ത്തിരുന്നു. എതിര്‍പ്പുകള അവഗണിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹം. രാജ്യം 75 ആം സാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ജാതിയും മതവും വേര്‍ത്തിരിക്കാത്ത ഒരുമഉറപ്പാകുന്ന ഇന്ത്യയെ സ്വപനം കാണുകയാണിവര്‍.
ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം പിറന്നാൾ ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറംരക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി
. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർപ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായമോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.

