കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ് 17) മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ് ജംഷാദ് കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ് മെമ്പർമ്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങിയവർപങ്കെടുത്തു.










