/യുഎഇ ദേശീയ ടീമിനെ മലയാളി റിസ്വാന്‍ റൗഫ് നയിക്കും 

യുഎഇ ദേശീയ ടീമിനെ മലയാളി റിസ്വാന്‍ റൗഫ് നയിക്കും 

യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ടി20 നായകനായി മലയാളി റിസ്വാന്‍ റൗഫിനെ തിരഞ്ഞെടുത്തുഏഷ്യ കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ടീമിന്റെ ക്യാപ്റ്റൻ ആയാണ് റിസ്വാനെനിയമിച്ചിരിക്കുന്നത് മാസം 21ന് കുവൈറ്റിനെതിരെയാണ് യു   യുടെ ആദ്യ മത്സരംഅന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് റിസ്വാന്‍ റൗഫ്.

മൂന്ന് വർഷമായി യുഎഇ ദേശീയ ടീമിനായി കളിക്കുന്ന റിസ്വാന്‍ കണ്ണൂർ തലശേരി സ്വദേശിയാണ്. 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആയിരുന്നു റിസ്വാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റംതുടർന്ന് സിംബാബ്‌വെയ്‌ക്കെതിരെയും ഒമാനെതിരെയും അയര്‍ലന്‍ഡിനെതിരെയുമുള്ളപരമ്പരകളിലും റിസ്വാന്‍ യു  ഇയ്ക്ക് വേണ്ടി പാഡണിഞ്ഞിരുന്നുയുഎഇയ്ക്ക് വേണ്ടി 17 ഏകദിനമത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി അടക്കം 404 റൺസ് നേടിയിട്ടുണ്ട്. 2021അയര്‍ലന്‍ഡിനെതിരെ ആയിരുന്നു റിസ്വാന്റെ സെഞ്ചുറി പ്രകടനം. 136 പന്തിൽ 109 റൺസടിച്ചതാരം യുഎഇയ്ക്ക് അയര്‍ലന്‍ഡിനെതിരെ വിജയവും സമ്മാനിച്ചു.

കണ്ണൂർ ജില്ലാ ടീമിലൂടെയാണ് റിസ്വാന്‍ ക്രിക്കറ്റിലേക്ക് കടന്ന് വന്നത്വിവിധ പ്രായപരിധികളിൽകേരളത്തിനായി കളിച്ച താരം കേരള രഞ്ജി ടീമിലും ഇടം നേടിയിട്ടുണ്ട്എഞ്ചിനീയറിംഗ് പഠനത്തിന്ശേഷം യു  ഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ്ദേശീയ ടീമിൽ ഇടം നേടിയത്വലങ്കൈ ബാറ്ററും ലെഗ്‌ബ്രേക് ഗൂഗ്ലി ബൗളറുമായ റിസ്വാന്‍അഹമ്മദ്റാസയുടെ പിന്‍മുറകാരനായാണ് യു   ദേശീയ ടി20 ടീമിന്റെ നായകപദവിയിൽ എത്തുന്നത്.

യു  ഹോങ്കോങ്കുവൈറ്റ്സിങ്കപ്പൂർ എന്നീ ടീമുകളാണ് യോഗ്യതാ മത്സരങ്ങളില്‍പങ്കെടുക്കുന്നത്‌വിജയികൾക്ക്  മാസം 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ കളിക്കാന്‍ അവസരംലഭിക്കുംഓഗസ്റ്റ് 22ന് സിങ്കപ്പൂരുമായും 24ന് ഹോങ്കോങുമായുമാണ്‌ യു  ഇയുടെ മറ്റു മത്സരങ്ങൾമുൻ ഇന്ത്യൻ താരം റോബിൻ സിങാണ്‌ യുഎഇ ടീമിന്റെ പരിശീലകൻഅബ്ദുൾ റൗഫിന്റെയുംനസ്രീൻ റൗഫ് ദമ്പതികളുടെ മകനാണ് റിസ്വാന്‍ റൗഫ്റിസ്വാന്റെ അനിയൻ ഇമാദ്‌ റൗഫ് യു  അണ്ടർ 16 ക്രിക്കറ്റ് ടീം അംഗമാണ്