പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം…

ആസാദ് കാഷ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. 

ന്യൂഡല്‍ഹി: ആസാദ് കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി. അഡ്വക്കേറ്റ് ജി.എസ്. മണിയുടെ പരാതിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടത്. 124 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. പാക്കിസ്ഥാന്‍ അധീനതയിലുള്ള കാഷ്മീരിനെ "ആസാദ് കാഷ്മീരെ’ന്നും ജമ്മുവും കാഷ്മീര്‍താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ "ഇന്ത്യന്‍ അധീനകാഷ്മീരെന്നും’ ആണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.  കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. സംഭവം വിവാദമായതോടെ ആസാദ്കാഷ്മീര്‍ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചിരുന്നു.

തൃശൂര്‍ പുലികളി; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്* 

തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പുലികളി ഇന്ന് തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെനിര്യാണത്തെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളിമാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് തന്നെ പുലികളി നടത്തുമെന്ന്ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല. ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്കഉയർന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ ഇന്ന്പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്. 

ച “ആറാട്ട് 2022 “ഓണം ഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ “സമ്മാനോത്സവ്2022 ” 

യുണൈറ്റഡ് കുറ്റിപ്പുറം ആർട്സ് &സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച "ആറാട്ട് 2022 "ഓണംഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ "സമ്മാനോത്സവ് 2022 " കൂപ്പൺനറുക്കെടുപ്പും കുറ്റിപ്പുറം സൗത്ത് ALP സ്കൂളിന് പരിസരം വെച്ച് നടന്നു.വിവിധയിനംപരിപാടികളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ അതി വിപുലമായ ആഘോഷമാണ്സംഘടിപ്പിച്ചത്.പ്രോഗ്രാം കമ്മിറ്റി കൺവീനർ സിയാദ് ആലുക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽപ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജയ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികൾ വാർഡ്മെമ്പർ സി.കെ ജയകുമാർ ഉത്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വഹാബ് ടി.കെ, സെക്രട്ടറിഷമീം ആലുക്കൽ, ട്രഷറർ ഇസ്മായിൽ യാഹു എന്നിവരുടേയും ക്ലബ്ബ്‌ പ്രവർത്തകരും നേതൃത്വംനൽകിയ പരിപാടി കുറ്റിപ്പുറത്തെ ആവേശത്തിലാക്കി.        "സമ്മാനോത്സവ് 2022 " കൂപ്പൺ നറുക്കെടുപ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും , സിനിമാനടനുമായ ലത്തീഫ് കുറ്റിപ്പുറം നിർവ്വഹിച്ചു. ഒന്നാം സമ്മാനത്തിന് നിഹാൽ ടി ഹാരിസ് കോഴിക്കോട്അർഹനായി. വിജയികളെ റിഹാബ് കെ.ടി, സുബൈർ ടി. കെ, മിർഷാദ് പി. കെ എന്നിവർഅനുമോദിച്ചു.   പരിപാടിയിൽ ക്ലബ്ബ്‌ രക്ഷാധികാരികളായ മുസ്തഫ പി.ടി,ബഷീർ വിരുത്തിള്ളിയിൽ, പ്രദേശത്തെപൗരപ്രമുഖരും, നാട്ടുകാരും, ക്ലബ്ബ്‌ പ്രവർത്തകരും പങ്കാളികളായി. ഷമീം ആലുക്കൽ നന്ദി പറഞ്ഞു.

സാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു  

കുറ്റിപ്പുറം യുവജന സാംസ്‌കാരിക സംഘടന ടീം കുറ്റിപ്പുറം,ത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെസാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു വലിയ ബഹുജന പിന്തുണയും പ്രതീക്ഷയ്ക്കും അപ്പുറം സഹകരണം ലഭിച്ചതായുംസംഘാടകർ അവകാശപ്പെട്ടു ഈ പ്രോത്സാഹനം ഇനിയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെപ്രചോദന മായെന്നും ഭാരവാഹികൾ പറഞ്ഞു പ്രസിഡന്റ് അഡ്വ ടി വി ഫൈസലിന്റെഅധ്യക്ഷതയിൽനടന്ന വിതരണോത്ഘാടനം പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറംനിർവ്വഹിച്ചു ടി കെ ബറക്കത്ത്, കെ ഇ ഫിറോസ്,സി ജെലീസ്, ബഷീർ പൂക്കോട്ട് പി റഷീദ് ടി കെനജ്മുദ്ദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി സതീഷ് സ്വാഗതവും പി ഷാഫി നന്ദിയും പറഞ്ഞു.

തിരൂരിൽ വൻ ലഹരി മരുന്നു വേട്ട; കഞ്ചാവും എംഡിഎംഎയും ബ്രൗൺ‍ ഷുഗറും പിടികൂടി. 

മലപ്പുറം ; തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വിലവരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നുംആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാഗുകളിലായി എട്ടരകിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ്എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. ഓണം പ്രമാണിച്ച് ട്രെയിൻ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെതുടർന്നാണ് ആർ എഫ് എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻ്സ് ബ്യൂറോ എന്നിവ സംയുക്തമായിപരിശോധന നടത്തിയത്. ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേസ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത്. യാത്രക്കാരുടെഇരിപ്പിടത്തിന് ചുമട്ടിലായാണ് ലഹരിമരുന്നുകൾ ഉണ്ടായിരുന്നത്. പിടികൂടിയ മയക്കുമരുന്ന്കോടതിയിൽ ഹാജരാകുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായുംആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്‌സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർപറഞ്ഞു.  ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായപ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ്കുമാർ, ബിനുരാജ്, ഐബി പ്രിവന്റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായമുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങിയ സംഘമാണ് ലഹരിമരുന്നുപിടികൂടിയത്.

കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം  

*ഓണാഘോഷം 2022* കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.വി ബഷീർ, സെക്രട്ടി അനീസ് മാസ്റ്റർ, ട്രഷറർ മുജീബ് PK, ബാവ EK, യാസിർ , ഷൗക്കത്ത് നൂറൻ പറമ്പിൽ , നിസാബ് തച്ചംമ്പറ്റ , ഹംസ കൊക്കോട്ടിൽ, ഖാദർ PK, അഷ്റഫ് N എന്നിവർ നേതൃത്വം നൽകി. കെ.ടി.എ മജീദ് , ഷംസു കരുവാൻകുഴി, അസീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് തവക്കൽ ഗോൾഡ് കൊളത്തൂർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ റാങ്കിങ്ങിന് അർഹത നേടിയവളാഞ്ചേരി – കൊട്ടാരംആലിൻചുവട് സ്വദേശിനി – ലിയാന – യെ വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറംഅനുമോദിച്ചു .. 

Valanchery നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ റാങ്കിങ്ങിന് അർഹത നേടിയവളാഞ്ചേരി - കൊട്ടാരംആലിൻചുവട് സ്വദേശിനി - ലിയാന - യെ വളാഞ്ചേരി ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറംഅനുമോദിച്ചു .... ചെ.. ഫോറം രക്ഷാധികാരിയും IMA പ്രസിഡണ്ടുമായ . Dr: N. മുഹമ്മദാലിഉപഹാരം നൽകി .. ഫോറം ചീഫ് കോർഡിനേറ്റർ പ്രഭാകരൻ പൊന്നാട അണിയിച്ചു. ഫോറംഭാരവാഹികളായ . സാലിഹ് . VPM, മോഹൻ കുമാർ A- സനിൽകുമാർ v v , ശശി - M - ഗഫൂർ K.P എന്നിവരും , കൗൺസിലർ ഈസ നമ്പ്രത്ത്, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. തുടർ പഠനത്തിന്ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഫോറം പ്രഖ്യാപിച്ചു

ഹന്നമോൾ മരണത്തിന് കീഴടങ്ങി; കോടി കടന്ന കാരുണ്യമൊഴുക്ക് വെറുതെയായി .

കുറ്റിപ്പുറം : അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലുംസുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി.  കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയുംമകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായപിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമായി സുമനസുകളുടെ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു.   നാടൊന്നാകെ ഒന്നിച്ചതോടെ ഒന്നരക്കോടിയോളം രൂപ സമാഹരിക്കാനായി. ഹന്ന​ മോളുടെ ജീവിതംതിരിച്ചുപിടിക്കാനായി ഒഴുകിയ ചെറുതും വലുതുമായ സഹായങ്ങൾ ചേർന്നാണ് അത്രയുംതുകയായത്.   70 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെങ്കിലും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നുഹന്ന. ഒടുവിൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.  ഖബറടക്കം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും.

കൊട്ടാരം ബ്രാഞ്ച് 

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം  നേടിയ ലിയാനയെ ആദരിക്കുന്നു Valanchery-സിപിഎം കൊട്ടാരം ബ്രാഞ്ച്  നീറ്റ് പരീക്ഷയിൽ ഉന്നത വിജയം  നേടിയ ലിയാനയെ ആദരിക്കുന്നു  ഫിറോസ് ബാബു യാസർ അറഫാത്ത്  നാസർ കൊട്ടാരം നാസർ സി കെ, അബ്ദു കുളമ്പൻ സതീശൻ vp സിദ്ദു , ജമാൽ സി പി ,മജീദ് , മുജീബ് പാലാറ ,എന്നിവർ പങ്കെടുത്തു.