എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന“രക്തദാൻ അമൃത് മഹോത്സവ്” ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർസന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്
ബി ഡി കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോർഡിനേറ്റർമാരായ രഞ്ജിത്ത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോളലമ്പ്, ബ്ലഡ് സെന്റർ ഇൻചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി.










