പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന സദസ്സ്സംഘടിപ്പിച്ചു 

പരപ്പനങ്ങാടി*:ലഹരിക്കെതിരെ ജന സദസ്സ്. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെനേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പയനിങ്ങൽ ജംഗ്ഷനിൽ വെച്ചു നടക്കുന്ന ജന സദസ്സ്മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ അവർകൾ ഉദ്ഘാടനം ചെയ്യുതു . വിമുക്തി മിഷൻ  ജില്ലാകോർഡിനേറ്റർ ഹരി കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിപരപ്പനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് ശ്രീ അഷ്‌റഫ്‌ കുഞ്ഞാവസ് അധ്യക്ഷത വഹിച്ചു

മാവേലിക്കര പ്രഭാകരവർമ്മ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലങ്കോടിന് 

ചങ്ങരംകുളം: തൃപ്പൂണിത്തുറ  ശ്രീ പൂർണ്ണത്രയീശ സംഗീത സഭയുടെ ഈ വർഷത്തെ  'മാവേലിക്കരപ്രഭാകരവർമ്മ ' യുവ പ്രതിഭാ പുരസ്കാരത്തിന് ശീ ഗോകുല്‍ ആലങ്കോട് അർഹനായി.നവംബര്‍ആറിന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ചു നടക്കുന്ന ചടങ്ങില്‍ ലോക പ്രശസ്ത ഘടംവിദ്വാന്‍ പത്മവിഭൂഷൻ വിക്കു വിനായക റാം പുരസ്കാരം സമ്മാനിക്കും. 

ജില്ലാസിവിൽസർവ്വീസ്കായികമേളയിൽ

മികച്ചനേട്ടംകൊയ്ത്പരപ്പനങ്ങാടിയിലെകായിക കൂട്ടായ്മയായപരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. പരപ്പങ്ങാടി*:മലപ്പുറം എം.എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മത്സരത്തിൽ പരപ്പനാട്വാക്കേഴ്സ് ക്ലബ്ബിൽ  പരിശീലനം നടത്തുന്ന കായിക താരങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. പുരുഷൻമാരുടെ 800 മീറ്റർ, 110 ഹർഡിൽസ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി കെ.ടി. വിനോദ്സഹകരണ വകുപ്പ് തിരൂരങ്ങാടി ,  വനിതകളുടെ  ഷോട്ട്പുട്ട്, ജാവലിൻ  ത്രോ ഗോൾഡ് മെഡൽ നേടി  ഷീബ രമേശ് (കമ്മ്യൂണി ഹെൽത്ത് സെന്റർ ചെട്ടിപ്പടി ), കാറ്റഗറി ബി  100 മീറ്റർ , 200 മീറ്റർ ഓട്ടംസിൽവർ മെഡൽ നേടി  കവിത ഒ. , ജാവലിൻ ത്രോ സിൽവർ മെഡൽ നേടി   രാഖിമോൾ (ഇരുവരുംതാലൂക്ക് ഓഫീസ് , തിരൂരങ്ങാടി) ,  വനിത വിഭാഗം ഓപ്പൺ കാറ്റഗറി 100 മീറ്റർ , ലോംഗ് ജംപ്  എന്നിവയിൽ ഗോൾഡ് മെഡൽ നേടി അനീഷ. എൻ, പുരുഷ വിഭാഗം ഷോട്ട്പുട്ട് ജയരാജൻ കെ.വി ( നാലാം സ്ഥാനം ), പുരുഷൻമാരുടെ ബോൾ ബാഡ്മിന്റൺ ടീമിൽ ഇടം നേടിയ അനൂപ് എം.കെ(മൂവരും ജി.എസ്.ടി ഓഫീസ് തിരൂരങ്ങാടി), വനിത ഓപ്പൺ  വിഭാഗം  800 മീറ്റർ ഗോൾഡും , 200  മീറ്റർ സിൽവർ മെഡൽ നേടി പ്രജിതയും (ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, പരപ്പനങ്ങാടി) അഭിമാനമായി മാറി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കായിക താരങ്ങൾ പരിശീലനം നടത്തുന്നത്. കഴിഞ്ഞരണ്ട് വർഷമായി പരപ്പനങ്ങാടിയുടെ കായികമേഖലയിൽ നിറ സാന്നിദ്ധ്യമായി രൂപം കൊണ്ടിട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കായിക പരിശീലനം നൽകി കായിക സംസ്കാരംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം .

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍;പ്രതി കൊടുവള്ളി സ്വദേശി 

കോഴിക്കോട്: സിനിമ തിയറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍നിന്ന് ബുള്ളറ്റ് മോഷ്ടിച്ചയാള്‍ പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശി ഫസലുദ്ദീന്‍ തങ്ങള്‍ (28) ആണ് അറസ്റ്റിലായത്.ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 18ന് രാത്രി അപ്സര തിയറ്ററിനു പിറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റാണിയാള്‍കവര്‍ന്നത്. ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക്കടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് രഹസ്യകേന്ദ്രത്തില്‍നിന്നും മാറ്റാനിയാള്‍നഗരത്തിലെത്തിയെങ്കിലും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞതോടെ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് കര്‍ണാടക അതിര്‍ത്തിയില്‍ രഹസ്യമായിതാമസിച്ചുവരുകയായിരുന്നു.അന്വേഷണത്തിനിടെ വാവാട്, താമരശ്ശേരി, അടിവാരം ഭാഗങ്ങളില്‍രാത്രിയില്‍ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും പൊലീസ്എത്തുമ്ബോഴേക്കും രക്ഷപ്പെട്ടു. തുടര്‍ന്ന് താമരശ്ശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരായി തങ്ങിയക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ഇ. ബാബു, സീനിയര്‍സി.പി.ഒ പി. സജേഷ് കുമാര്‍, സി.പി.ഒമാരായ പി.കെ. രതീഷ്, പി. ജിതേന്ദ്രന്‍, സിറ്റി ക്രൈം സ്ക്വാഡ്അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു.  

വളാഞ്ചേരി-എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വളരെയധികം വിസ്ത്രീർണ്ണമുള്ളഎടയൂർ ഒടുങ്ങാട്ടുകുളത്തിൽ അക്കരെ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ കുഴഞ്ഞ് താഴേക്ക്പോകുകയായിരുന്നു . എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. വൈകുന്നേരം 5.30നു ആണ് സംഭവം. നാട്ടുകാർ മുങ്ങി എടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിനടക്കാവിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.പോലീസുംസ്ഥലത്തെത്തി. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയും ഇപ്പോൾ മാതാവിന്റെ  നാടായ  എടയൂർവായനശാലയിൽ താമസിച്ചു വരുന്ന കരടിക്കുന്ന് മണികണ്ഠൻ മയങ്ങനാലിക്കൽ ശാന്തദമ്പതികളുടെ മകൻ രാഹുൽ 24 വയസ്സ് മരണപ്പെട്ടത്. രണ്ട് സഹോദരൻമാർ ഉണ്ട്. മൃതദേഹം  നടക്കാവ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ചങ്ങരംകുളത്ത് ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് നിരവധി ബൈക്കുകൾ 

ചങ്ങരംകുളം: വിദ്യാർത്ഥികളുടെ ബൈക്കിലെ അഭ്യാസവും നിയമലംഘനങ്ങളും വർദ്ധിച്ചതോടെകേരളപോലിസ് തുടങ്ങി വെച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് 100 ൽ അധികം ബൈക്കുകൾ.ജില്ലാ പോലീസ്മേധാവിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മേഖലയിലെ ക്യാമ്പസുകളെയുംപരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് പ്രത്യേക പരിശോധനഊർജ്ജിതമാക്കിയത്.രൂപ മാറ്റങ്ങൾ വരുത്തിയും ലൈസൻസില്ലാതെയും അമിത വേഗതയിലും മറ്റുഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടുന്ന ബൈക്കുകളാണ് പോലീസ് പിടികൂടി പിഴഈടാക്കുന്നത്.ലൈസൻസ്, ഇൻഷുറൻസ്,ഹെൽമറ്റ് എന്നിവ ഇല്ലാതെ വിദ്യാർത്ഥികൾ ബൈക്ക്ഉപയോഗിക്കുന്നതും അപകടത്തിൽ പെടുന്നതും രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതവരുത്തുകയും നിയമ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുന്നുണ്ട്.കൂടാതെ ടൗണുകൾകേന്ദ്രീകരിച്ച് ബൈക്കുകളിൽ എത്തുന്ന വിദ്യാർത്ഥികൾ തല്ല് മാല സ്റ്റൈലിൽ നടത്തി വരുന്നഅടിപിടികൾ നാട്ടുകാർക്കും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം അവസ്ഥക്ക്പരിഹാരം കാണുന്നതിനാണ് കേരള പോലിസ് ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ സ്പെഷൽഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽപറഞ്ഞു.നിയമലംഘനം നടത്തിയതിന് പിടികൂടുന്ന ബൈക്കുകൾ രക്ഷിതാക്കളെ വിളിച്ച് വരുത്തിപിഴയീടാക്കി താക്കീത് നൽകിയാണ് വിട്ട് കൊടുക്കുന്നത് 

തൃക്കണാപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു 

എടപ്പാൾ: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ തവനൂർ ഗ്രാമപഞ്ചായത്തിന്റെ "ടേക് എ ബ്രേക്ക്" പദ്ധതി ഉദ്ഘാടനം ചെയ്തു. വഴിയോര വിശ്രമകേന്ദ്രവും കുടുംബശ്രീ കഫെയും അടങ്ങിയ പദ്ധതി  തവനൂർ എംഎൽഎ ഡോ.കെ.ടി ജലീൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു.      ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി മോഹൻ ദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ടി.അബ്ദുൽ സലീം നന്ദി പറഞ്ഞു.

എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു. 

എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ പി.ടി.എ ജനറൽബോഡി യോഗം സ്കൂളിൽ വെച്ച് ചേർന്നു. പി.ടി.എ പ്രസിഡണ്ട് സലാം പോത്തനൂർ അധ്യക്ഷതവഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.  ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ്സെക്രട്ടറി സതീശൻ മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന്റെയും രഘു മാസ്റ്റർ ഹൈസ്കൂളിന്റെയുംറിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സരോജിനി ടീച്ചർ വരവ് ചെലവ് കണക്കുകളുംഅവതരിപ്പിച്ചു. യോഗത്തിൽ 2022-23 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി അഡ്വ.കബീർകാരിയാട്ടിനെയും പിടിഎ വൈസ് പ്രസിഡണ്ടായി രശ്മിയെയും എസ്എംസി ചെയർമാനായിസുന്ദരനെയും എസ്എംസി വൈസ് ചെയർമാനായി രഞ്ജിത്തിനെയും പി.ടി.എ എക്സിക്യൂട്ടീവ്അംഗങ്ങളായി ഹമീദ് എടപ്പാൾ, നാസർ എടപ്പാൾ, റൗഫ്, നിഷ, പ്രബിൻ, പ്രജിത, റഷീദ്, സുന്ദരൻതൈക്കാട്, നിഷ പ്രേം, വിനീത എന്നിവരെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സലാം പോത്തനൂർ നന്ദി രേഖപ്പെടുത്തി.

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു 

ആനക്കര: കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ഗൂഢാലോചനനടത്തുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽസമരജ്വാല പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ആനക്കര പഞ്ചായത്ത്‌ കമ്മറ്റി ആനക്കരസെന്ററിൽ സംഘടിപ്പിച്ച സായാഹ്നധർണ്ണ ബിജെപി പാലക്കാട്‌ ജില്ലാസെൽ കൺവീനർ സതീഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ബിജെപി ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, സുബ്രഹ്മണ്യൻ ആനക്കര, രാമചന്ദ്രൻ ആനക്കര, രതീഷ് പെരുമ്പലം, നന്ദൻമേലെഴിയം, പ്രകാശൻ സിന്ദഗി, വീരമണി കുമ്പിടി, വിഷ്ണു മലമൽക്കാവ്, പ്രതീഷ്, ബൈജു.എംഎന്നിവർ പങ്കെടുത്ത് സംസാരിച്ചു. 

തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ; സ്വാഗത സംഘം രൂപീകരിച്ചു 

ചാലിശ്ശേരി: തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽവച്ച് നടക്കും. നവംബർ 16 മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘംരൂപീകരിച്ചു. സ്കൂളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.വി.പി റജീനഉദ്ഘാടനം ചെയ്തു.     പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബാബു നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചാലിശ്ശേരിഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ.വി സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർകുഞ്ഞുണ്ണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, ജില്ലാ പഞ്ചായത്തംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ, തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിദ്ധീഖ്, ഹയർ സെക്കന്ററി പ്രിൻസിപ്പൽഡോ.മുരുകദോസ്, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.എസ് ദേവിക, മറ്റ് കലാ സംസ്കാരികസംഘടനാ പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു.