മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.
മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),










