/*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*

*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*

പടിഞ്ഞാറങ്ങാടിപടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടിതൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്നപതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.

പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്കടക്കുള്ളിൽരണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെതൃത്താല പോലീസ് അറസ്റ്റ് ചെയ്തു.  

കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകിതൃത്താലമേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു