ഒറ്റപ്പാലത്ത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം സ്വദേശി പ്രശാന്തിനെയാണ് ഒറ്റപ്പാലം പൊലീസ്അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ 5 മാസംമുൻപാണ് പ്രശാന്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതിനു പിന്നാലെയായിരുന്നുചൂഷണം. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ചെന്നും പിന്നീടു യുവാവ് ഇവ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്ആയി പ്രചരിപ്പിച്ചെന്നുമാണു കേസ്.
യുവതിയുടെ പരാതി പ്രകാരം പിടിയിലായ പ്രശാന്തിനെതിരെ ഐടി ആക്ടിനു പുറമേഭീഷണിപ്പെടുത്തിയതിനു കൂടി കേസെടുത്തായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം പൊലീസ്ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം










