കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍വീടിന്റെഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്നനാലുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),

കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി

എടപ്പാൾ: പഞ്ചായത്തിലെ കോലത്തുപാടം കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന  സൗജന്യ വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ സിവി ദേവൻ ഉദ്ഘാടനം ചെയ്തു. കോൾ പടവ്പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾപടവ് സെക്രട്ടറിയുമായ പി.കരുണാകരൻ, കൃഷി ഓഫീസർ സുരേന്ദ്രൻ, എടപ്പാൾ വില്ലേജ്‌ഓഫീസർലാവണ്യ സാനി, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ  തുടങ്ങിയവർ സംബന്ധിച്ചു. കോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.

അമയിൽ താഴം റോഡ് തുറന്നു കൊടുത്തു.

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറം അമയിൽതാഴം റോഡ് കോൺക്രീറ്റ് നിർമാണംപൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തു. പി നന്ദകുമാർ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 6 ലക്ഷം രൂപാ ചെലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിൻ്റെ ഉദ്ഘാടനംപി നന്ദകുമാർ എംഎൽഎ നിർവഹിച്ചു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ്, സി കെഅഷ്റഫ്, പി ടി ശ്രീധരൻ, ചന്ദ്രവതി എന്നിവർ സംസാരിച്ചു.

*കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.*

എടപ്പാൾ: കേരള പ്രവാസി സംഘം നടുവട്ടം യൂണിറ്റ് കൺവെൻഷനും നടുവട്ടം യൂണിറ്റ് തല മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി അബ്ദുട്ടി നന്നമുക്ക് കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ഇ.വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി ടി.ഷാജഹാൻ, വൈസ് പ്രസിഡന്റ് പി.കെ അഷറഫ്, വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.കെ രവി, മുഹമ്മദ്‌പ്പാ തുടങ്ങിയവർ പങ്കെടുത്തു. കെ.വി കോയക്കുട്ടിനന്ദി പറഞ്ഞു.     ഭാരവാഹികളായി പ്രസിഡന്റ് ഇ.വി ഇബ്രാഹിം, സെക്രട്ടറിയായി കെ.വി കോയക്കുട്ടി ട്രഷററായിമണികണ്ഠൻ എന്നിവരെയും തിരഞ്ഞെടുത്തു. 

*ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ*

ഒറ്റപ്പാലത്ത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം സ്വദേശി പ്രശാന്തിനെയാണ് ഒറ്റപ്പാലം പൊലീസ്അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ 5 മാസംമുൻപാണ് പ്രശാന്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതിനു പിന്നാലെയായിരുന്നുചൂഷണം. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ചെന്നും പിന്നീടു യുവാവ് ഇവ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്ആയി പ്രചരിപ്പിച്ചെന്നുമാണു കേസ്. യുവതിയുടെ പരാതി പ്രകാരം പിടിയിലായ പ്രശാന്തിനെതിരെ ഐടി ആക്ടിനു പുറമേഭീഷണിപ്പെടുത്തിയതിനു കൂടി കേസെടുത്തായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം പൊലീസ്ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

*ഷൊർണൂരിൽ മുങ്ങൽ വിദഗ്ദ്ധൻ കുഴഞ്ഞുവീണു മരിച്ചു*

ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായിപാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.  പൂഴയോരത്ത് മീൻ പിടിക്കാൻവന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല. 

Mahal – In the Name of Father ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  വളാഞ്ചേരിയിൽ  നിർവഹിച്ചു

നവാഗത സംവീധായകർ നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന “Mahal - In the Name of Father” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച വളാഞ്ചേരിയിൽ സംവീധായകൻ ലാൽജോസ് നിർവ്വഹിച്ചു. കെ ടി ജലീൽ എം എൽ എയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം   നിർവഹിച്ചത്. ഐ മാക് ക്രിയേഷൻസിൻ്റെ ബാനറിൽ നാസർ ഇരിമ്പിളിയം സംവിധാനം നിർവഹിക്കുന്നചിത്രത്തിൻ്റെ തിരക്കഥ ഡോ. ഹാരിസ്‌ കെ.ടിയുടേതാണ്.ഷഹീൻ സിദ്ദീക്കും ഉണ്ണി നായരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 

പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നകൊരട്ടിക്കരസ്വദേശി  കാരയിൽ അഹമ്മദ് (70) ആണ് മരണപ്പെട്ടത്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര  പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 7 മണിയോടെ കൂടെയാണ് അപകടം സംഭവിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ കുന്നംകുളം ഭാഗത്ത് നിന്നുംവന്നിരുന്ന ബൈക്ക് അഹമ്മദിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.റോഡിൽ തെറിച്ചു ഇരുവരെയും നാട്ടുകാർപെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  പരിക്ക് ഗുരുതരമായതിനാൽ തൃശൂർജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന അഹമ്മദ് ഇന്ന്ഉച്ചയോടെയാണ് മരണപ്പെട്ടത്ഗുരുതരമായി പരിക്കേറ്റ ബൈക്ക്യാത്രികനായ എടപ്പാൾ സ്വദേശിയായ യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മരണപ്പെട്ട അഹമ്മദ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിൽ ദീർഘകാലം പ്യൂണായി  സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹാജിറ (റിട്ടയർ അധ്യാപിക കൊരട്ടിക്കര ഗവ. യു. പി സ്കൂൾ ) .മക്കൾ :അക്ബർ , ലാൽബഹദൂർ (പോലീസ് ഓഫീസർ ), ആശ. 

*ലഹരിമോചന സദസ്സ്*  

എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലഹരിമോചന സായാന സദസ്സ് സംഘടിപ്പിച്ചു.  രവിതേലത്ത് ഉദ്ഘാടനം ചെയ്തു.  വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ടി ജയപ്രകാശൻ മാസ്റ്റർ, പി സിനാരായണൻ.വി.പി വിദ്യാധരൻ,എം.നടരാജൻ, അശോകൻ വട്ടംകുളം .പി.കെ സുരേഷ്ബാബു,സതീശൻ കാലടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു ഇ ശിവകുമാർ സ്വാഗതവും ഷാജു വല്യാട് നന്ദിയും പറഞ്ഞു. 

*യുവ ഡോക്ടര്‍മാരെ ആദരിച്ചു* 

എടപ്പാൾ: ഉദിനിക്കര നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്‍മാരെആദരിച്ചു. ഡോ: ആദർശ് BAMS - MD, ഡോ: മഷ്ഹൂഖ് ബിൻ അസീസ് MBBS, ഡോ: സംഗീത്ശ്രീനിവാസന്‍ BAMS - IYC എന്നിവരെയാണ് ആദരിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  യു എം ഗിരീഷ് (GHSS Edappal Retd HM) അദ്ധ്യക്ഷത വഹിച്ചു..  ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ് കെ കുമാരൻ (E D N Department Retd) തുടങ്ങിയവർ സംസാരിച്ചു.