ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ടുകുന്ന് കെകെ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച്
കൊടക്കാട്ടുകുന്ന് പ്രദേശത്തെ അപകടകരമായ വളവുകളിൽ സുരക്ഷ മിററും സ്ഥാപിച്ചു. ചങ്ങരംകുളം എ എസ് ഐ സജീവ് ഉദ്ഘാടനം ചെയ്തു. സി പി ഒ രാജേഷ് ബോധവൽക്കരണം ക്ലാസ്നയിച്ചു. വാർഡ് മെമ്പർ പി കെ അഷ്റഫ്, കാരുണ്യം പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി പി കെഅബ്‌ദുള്ള കുട്ടി, റിട്ട പ്രിൻസിപ്പൽ ഹുസൈൻ പള്ളത്ത്, ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ്, ഷമീർ, അബ്ദുളകുട്ടി എന്നിവർ സംസാരിച്ചു.










