/*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.

*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.

പൊന്നാനിപൊന്നാനി കടലിൽ മത്സ്യബന്ധനത്തിടെ പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ്ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ ഇരുമ്പ് പൈപ്പ് മുറിഞ്ഞ് തൊഴിലാളികളുടെശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ്ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു