ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു…*
ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ–ബെംഗളൂരു–മൈസൂരുവന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്ന്മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ്നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും.










