കൊച്ചി: നടന് മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന്സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലനെ മോഹൻ രാജ്മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി. വിവിധ മലയാള ചിത്രങ്ങളിലെ എണ്ണംപറഞ്ഞവില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.നിര്‍മാതാവ് എന്‍എം ബാദുഷമോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
MDMA യുമായി യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെലഹരിക്കെതിരെ കർശന നിലപാട് എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാ
*തിരൂർ:തിരൂരിലും പരിസരപ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തിൽഉൾപ്പെട്ട MDMA യുമായി യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെ ലഹരിക്കെതിരെ കർശന നിലപാട് എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽതിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ് (27)നെയാണ് 80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്. തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെകേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിൽ ആയതെന്നാണ് പ്രാഥമികനിഗമനം. തിരൂർ പോലീസ് 10 ദിവസം മുമ്പ് 45 ഗ്രാം എം ഡി എം എ യുമായി മൂന്ന് പേരെ അറസ്റ്റ്ചെയ്തു റീമാന്റ് ചെയ്തിരുന്നു. തിരൂർ ഡി. വൈ. എസ്. പി ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിൽതിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ .ജെ, സബ് ഇൻസ്പെക്ടർ സുജിത് ആർ. പി സീനിയർ സി.പി.ഒഅരുൺ സി.പി.ഒ മാരായ സതീഷ് കുമാർ, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്നപരിപാടി പ്രശസ്ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ നേതൃ ത്വത്തിൽ വയോജനദിനം ആ ഘോഷിച്ചു.ഒക്ടോബർ 1 ലോക വയോ ജനദിനാഘോഷത്തിന്റെ ഭാഗമായി വേളികുളംകമ്മ്യൂ ണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ഏഴുത്തുക്കാരൻ മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ കാലഘട്ടം വിശ്രമത്തിനുള്ളതല്ല എന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നും അദ്ധേ ഹം അഭിപ്രായപെട്ടു.നഗരസഭ ചെയർമാൻ…
കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.
വളാഞ്ചേരി:-ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കറ്റട്ടികുളം നീന്തൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കറ്റട്ടി കുളവും പരിസരവും ശുചീകരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ടി.പി ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ടി.പി അബ്ദുള്ളകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…
നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ്കസ്റ്റഡിയില്‍
ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെകസ്റ്റഡിയിലെടുത്തത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെഅപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേത മേനോന്റെ പരാതയില്‍ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട്പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയാറാകാതിരുന്നതോടെയാണ്കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോന് നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങള്‍ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിഡിയോ നിര്‍മിച്ചത്. ചോദ്യം ചെയ്യലിനു ശേഷം തുടര്‍നടപടികള്‍സ്വീകരിക്കും. വിഡിയോയില്‍ അപകീര്‍ത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാര്‍ പൊലീസിനെഅറിയിച്ചത്. എന്നാല്‍ വിഡിയോ മുഴുവന്‍ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ്സ്വീകരിക്കുകയായിരുന്നു.
കെ ആയിഷക്കുട്ടി ടീച്ചർ സ്മാരക പുരസ്കാരം ഉണ്ണി ശുകപുരത്തിന്
ചങ്ങരംകുളം: മാതൃക പൊതു പ്രവർത്തകയും നന്നംമുക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന കെആയിഷകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയമികച്ച പ്രാദേശിക മാധ്യമ പ്രാർത്തകനുള്ള 'ജ്യോതിർഗ്ഗമയ' മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം അർഹനായി. പട്ടയവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ വിശദമാക്കുന്ന "കെട്ടഴിയണം പട്ടയക്കുരുക്കിന്റെ" എന്നലേഖനപരമ്പരയാണ് ഉണ്ണി ശുകപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വിവിധ തലങ്ങളില്‍അന്വേഷണം നടത്തിയാണ് സമഗ്രതയോടെ ഉണ്ണി ശുകപുരം പരമ്പര തയ്യാറാക്കിയതെന്ന് ജൂറിവിലയിരുത്തി. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ളതില്‍ കയറിക്കിടക്കാന്‍ സ്വന്തമായിസ്ഥലമുണ്ടാവുകയെന്നത് പ്രധാനമാണ്. അതിന്റെ നൂലാമാലകളാണ് ഉണ്ണി ശുകപുരത്തിന്റെപരമ്പരകള്‍ കാണിച്ചുതരുന്നത് ജൂറി ചെയര്മാന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍ ശ്രീകുമാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരായ എം.വി വിനീത, എം കെ അബ്ദുൽ ഷുക്കൂർഎന്നിവർ ജൂറി അംഗമായിരുന്നു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്പുരസ്കാരം. ഒക്ടൊബർ 12 ന് ബാങ്ക് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണംചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.സിദ്ദിഖ് പന്താവൂർ അറിയിച്ചു.
നിള ” ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തിക വർഷത്തെ വാർഷികപൊതുയോഗം
കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ നബാർഡ് ന്റെമേൽനോട്ടത്തിൽ കഴിഞ്ഞ 3 വർഷമായി പ്രവർത്തിക്കുന്ന പ്രധാന മായും നാളികേര കർഷകരുടെകൂട്ടായ്മ യായ "നിള " ഫാർമർ പ്രൊഡ്യൂസർ ഓർഗണൈസേഷന്റെ 2023..24 സാമ്പത്തികവർഷത്തെ വാർഷിക പൊതുയോഗം പൂക്കാട്ടിരി HALP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിള FPO ചെയർമാൻ വള്ളൂരൻ സൈനുദ്ധീൻ അധ്യക്ഷനായ യോഗം കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ്PCA നൂർ ഉത്ഘാടനം ചെയ്തു. അഗ്രി കൾച്ചർ അസി. ഡയരക്ടർ വിനോദ്, കൃഷി ഓഫീസർജുമൈല, നബാർഡ് ജില്ലാ മേധാവി റിയാസ്, ഇസാഫ് FPO സംസ്ഥാന മേധാവി റോയ് എന്നിവർസംസാരിച്ചു. നിള ഭരണ സമിതിവൈസ് ചെയർമാൻ റഷീദ് കിഴിശ്ശേരി അംഗങ്ങളായ അബ്ദുൽ കരീംKP, ഹസീന, വിശ്വനാഥൻ, ശങ്കരനാരായണൻ, സീകന്ദർ ബാബു, ജബ്ബാർ ഗുരുക്കൾ, ഹാരിസ്, ,CEO സുരേന്ദ്രൻ, അക്കൗണ്ടന്റ് ജിതേഷ് എന്നിവർ നേതൃത്വം നൽകുകയും ശ്രീ റോയ് കാലാവസ്ഥഅതിജീവന കൃഷിയെ കുറിച്ചും, PP ജമാൽ കാർബൻ ന്യൂ ട്രലിറ്റി യെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. 100 ഓളം ഓഹരി ഉടമകൾ പങ്കെടുത്ത വാർഷിക പൊതു യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ടുംസാമ്പത്തിക അവലോകനവും , പുതിയ പദ്ധതികളും ചർച്ച ചെയ്തു. നിള സമിതി അംഗങ്ങളായമോഹന കൃഷ്ണൻ സ്വാഗതവും, ഷെരീഫ് നന്ദി യും പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മാലിന്യമുക്ത നവ കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ,സ്വച്ഛത ഹി സേവ,സഫായി മിത്ര സുരക്ഷ ഷിവിർ 2024-2025 ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും അൽമാസ് മെഡിസിറ്റിയും സംയുക്തമായി ഹരിത കർമ്മ…
കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽനിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ* മലപ്പുറം വക്കല്ലൂർ പുളിക്കൽവീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പംചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ്സുമയ്യ അറസ്റ്റിലായത്. സുമയ്യയും ഫൈസൽ ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നുംഅഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ്പലതവണയായി പരാതിക്കാരൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ പണംകൈക്കലാക്കുന്നത്. ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ്ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോതിരികെ കിട്ടാതായതോടെയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്.
സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് യുട്യൂബര്‍ പിടിയില്‍
സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെമൊബെെല്‍ ഫോണ്‍ നമ്ബർ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളംഎന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. താൻ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന്മനസിലാക്കിയ പ്രതി രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് എറണാകുളത്തേക്കുള്ളബസില്‍ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയില്‍ വച്ച് ബസ് തടഞ്ഞ് പ്രതിയെപിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.










