/എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക്അത്ഭുത രക്ഷപ്പെടല്‍

എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക്അത്ഭുത രക്ഷപ്പെടല്‍

നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്രക്ഷപ്പെടുത്തികൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .

ചാക്കപ്പന്‍ കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെവീഴുകയായിരുന്നുകാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുംഅത്ഭുതകരമായാണ് രക്ഷപ്പെട്ടത്സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്‌സ് ആയിരുന്നു ഇവരെരക്ഷപ്പെടുത്തിയത്.

കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ്യാത്രക്കാരെ രക്ഷിച്ചത്കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുകാറിലേക്ക് വെള്ളം കയറിതുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെപുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.