/ബൈക്ക് അപകടത്തിൽ മുക്കത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരന് പരുക്ക്

ബൈക്ക് അപകടത്തിൽ മുക്കത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരന് പരുക്ക്

കോഴിക്കോട്മുക്കം മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്ദാരുണാന്ത്യംഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കുശമീറ ദമ്പതികളുടെ മകനും വേങ്ങരപി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബി.കോം (സി.രണ്ടാം വർഷവിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ്ജിൻഷാദിനെ പരുക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുഇന്ന് പുലർച്ചെ1.45 ഓടെയാണ് അപകടം.

കോഴിക്കോട് ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽഇടിച്ചാണ് അപകടംഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്നഅവസ്ഥയിലായിരുന്നുമുക്കം ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഫാത്വിമ ജുമാനജിൻസിയ എന്നിവർ സഹോദരിമാണ്മൃതദേഹം പോസ്റ്റ്മോർട്ടത്തിനായികോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന്അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.