തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയിതൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായിസമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്‍ഷംമുന്‍പാണ് ഇരുവരും വിവാഹിതരായത്.