വളാഞ്ചേരി – വൈക്കത്തൂർ ഹൈസ്ക്കൂളിനുസമീപം “ഗ്രീനറി ” റസിഡൻഷ്യൽ അസോസിയേഷന്രൂപം നൽകി. ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ, ജനറൽ കൺവീനർ വൈഷ്ണ, ട്രഷറർ ശരണ്യ, രക്ഷാധികാരികൾ അഷറഫ് അമ്പലത്തിങ്ങൽ, കൗൺസിലർ KV ഉണ്ണികൃഷ്ണൻ, ബാവ എന്നിവരെതിരഞ്ഞെടുത്തു.
കിഡ്നി തകരാറിലായ ഒരു യുവാവിന് ചികിത്സസഹായം നൽകി കൊണ്ടാണ് അസോസിയേഷൻതുടക്കം കുറിച്ചത്. മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ ചികിത്സാസഹായകമമറ്റി ചെയർമാൻ KV ഉണ്ണിക്കൃഷ്ണന് സംഖ്യ കൈമാറി.
ദീപാവലിയുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം, ദീപാലങ്കാരം, മധുരപലഹാരവിതരണംഎന്നിവയും, ശ്രീ കലാഭവൻ അനിലിൻ്റെ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ ശ്രീ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും KK റോയി നന്ദിയും പറഞ്ഞു. ശ്രീമതി വൈഷ്ണഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഉത്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ KV ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.