/മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി പിടികൂടി

മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി പിടികൂടി

പെരിന്തല്‍മണ്ണനഗരസഭയിലെ വാര്‍ഡ് 22 -ാം വാര്‍ഡിലെ ചെറുമല വട്ടപ്പറമ്പ് ഭാഗത്ത്സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴികള്‍ നികത്തുന്ന രീതിയില്‍ അലക്ഷ്യമായി മാലിന്യംതള്ളാനെത്തിയ ടിപ്പര്‍ ലോറി നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ സി.കെ.വത്സന്‍റെ നേതൃത്വത്തില്‍പിടികൂടി

ഹെല്‍ത്ത് സേഫ്റ്റി എന്‍ഫോഴ്സ്മെന്‍റെ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ അവധിദിനത്തിലുംനടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളാനെത്തിയ ലോറി കണ്ടെത്തിയത്ഒന്നര ഏക്കറോളംവരുന്ന ഭൂമിയിലാണ് കഴിഞ്ഞദിവസം അനധികൃതമായി പ്ലാസ്റ്റിക്കെട്ടിടാവശിഷ്ടങ്ങള്‍മറ്റുമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കാനെത്തിയത്. 1994ലെ കേരള മുനിസിപ്പാലിറ്റിനിമയവകുപ്പുകള്‍ പ്രകാരമാണ് ലോറി പിടിച്ചെടുത്തത്