അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പരിയാപുരം റോഡിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെസി.ഡി.എം. മെഷീനിൽ പൈസ ഇടാനായി പോയ പരിയാപുരം പതീപറമ്പിൽ ബെന്നി കണ്ടത്മെഷിനുള്ളിലേക്ക് പോകാതെ തങ്ങിനിൽക്കുന്ന 33,000 രൂപ. മെഷീൻ തകരാറുകാരണം പൈസമെഷീനിന്റെ ഉള്ളിലേക്ക് പോകാതിരുന്നതാകാം എന്ന് മനസ്സിലാക്കിയ ബെന്നി എ.ടി.എം. കൗണ്ടറിന്റെ തൊട്ടടുത്തുള്ള അങ്ങാടിപ്പുറം എസ്.ബി.ഐ. ശാഖയിലെത്തി കാഷ് കൗണ്ടറിൽ പണംകൈമാറുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. സി.ഡി.എം. മെഷീനിലൂടെ അക്കൗണ്ടിൽ പണംനിക്ഷേപിക്കാനായിരുന്നു ബെന്നി കൗണ്ടറിൽ എത്തിയത്. സത്യസന്ധതയോടെ പണം ഏൽപ്പിച്ചഉപഭോക്താവിനെ അങ്ങാടിപ്പുറം എസ്.ബി.ഐ. മാനേജരും ജീവനക്കാരും പാരിതോഷികം നൽകിഅനുമോദിച്ചു. മാനേജർ ഡോ. സുജ ശേഖർ, കാഷ് ഇൻ ചാർജ് മുരളി മനോഹരൻ എന്നിവരുംബാങ്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
അതോടൊപ്പം പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി പണം തിരിച്ചുനൽകി. ഓൺലൈനിലൂടെയും മറ്റുംവ്യാപകമായി പറ്റിക്കപ്പെടുന്ന ഇക്കാലത്ത് ബെന്നിയുടെ സത്യസന്ധത മാതൃകാപരമാണെന്ന് മാനേജർപറഞ്ഞു.