ബഹു കോട്ടക്കൽ മണ്ഡലം എംഎൽഎ. കെ കെ ഹാബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന തോടനുബന്ധിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുമാർഷൽ ആർട്സിന്റെ ആവശ്യകതയും വ്യക്തിത്വ വികസനവും മാർഷൽ ആർട്സ് കൊണ്ട്സാധിക്കുന്നതാണ് പെൺകുട്ടികൾ അടക്കം ബ്ലാക്ക് ബെൽറ്റ്കുട്ടികളെ അദ്ദേഹം എടുത്തുപറഞ്ഞുപ്രശംസിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹസീന ഇബ്രാഹിം. വാർഡ് മെമ്പർ ഫാത്തിമതസ്നി ആശംസകൾ അറിയിച്ചു മന്നത്തുപറമ്പ് നാനാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽഗ്രാൻഡ് മാസ്റ്റർ കാശിനാഥൻ ( തമിഴ്നാട് ) മുഖ്യാതിഥിയായിരുന്നു SKYS മലപ്പുറം ജില്ലാപ്രസിഡഡും. SANSAY. പ്രേം നസീർ. SANSAY മാരായ സുനീർ. ഷെമീം. മുഹമ്മദ് റിയാസ്. അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു തുടർന്ന് ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികളുടെഡെമോസ്ട്രേഷനും അരങ്ങേറി.
ഗുരുവായൂർ സ്വർണ ലോക്കറ്റ് തനിത്തങ്കം; വ്യാജമെന്ന ആരോപണം പൊളിഞ്ഞു, മാപ്പുപറഞ്ഞ്പരാതിക്കാരൻ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് 22 കാരറ്റ് സ്വർണമെന്ന്പരിശോധനകളില്‍ തെളിഞ്ഞതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ പി മോഹന്‍ദാസ്ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയമോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ ലോക്കറ്റ്വ്യാജമാണെന്നാരോപിച്ച് മോഹന്‍ദാസ് ദേവസ്വത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്വിശദമായ അന്വേഷണത്തിന് ദേവസ്വം നടപടിയെടുക്കുകയായിരുന്നു.
*വാർഡ് സഭയിൽ വെച്ച് അർബൻ വെൽനെസ്സ് സെന്ററിന് സ്ഥലം കൈമാറി മാതൃകയായി തിത്തികുട്ടിഉമ്മ …
വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭയുടെ മുൻസിപ്പൽ തല ഉദ്ഘാടനത്തിൽ വെച്ച് മാതൃകാപ്രവർത്തനവുമായി കഞ്ഞിപ്പുരയിലെ തിത്തികുട്ടി ഉമ്മ .വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 33 കഞ്ഞിപ്പുര വാർഡ് സഭയിൽ വെച്ചാണ് പരേതനായ നീലിയാട്ട് കുഞ്ഞാപ്പ ഹാജിയുടെ ഭാര്യകൂരിപ്പറമ്പിൽ തിത്തികുട്ടി ഉമ്മ അർബൻ വെൽനെസ്സ് സെന്റർ കഞ്ഞിപ്പുരയിൽ പുതിയ കെട്ടിടംനിർമ്മിക്കുന്നതിനായി 3 സെന്റ് സ്ഥലത്തിന്റെ സമ്മത പത്രം നഗരസഭാ ചെയർമാൻ അഷ്‌റഫ്അമ്പലത്തിങ്ങലിനു കൈമാറിയത് .ഏകദേശം 15 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് കൈമാറിയത്.നിലവിൽ വാടക കെട്ടിടത്തിലാണ് അർബൻ വെൽനെസ്സ് സെന്റർ പ്രവർത്തിക്കുന്നത് .ഇതിന്റെതൊട്ടടുത്ത് തന്നെ തിത്തികുട്ടി ഉമ്മയുടെ പേരിൽ ഉള്ള വാടക ക്വാർട്ടേഴ്സിന്റെ മുൻവശം പൊളിച്ചാണ് സ്ഥലം നൽകുന്നത് .മക്കളൊന്നും ഇല്ലാത്ത തിത്തികുട്ടി ഉമ്മ നന്മയുടെ ഓരം ചേർന്ന് നിൽക്കുന്നമാതൃകാ പ്രവർത്തനമാണ് ചെയ്തിട്ടുള്ളത് എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു .ഒരു നാടിന്റെഏറ്റവും വലിയ വികസന പ്രവർത്തനത്തിൽ പ്രിയപ്പെട്ട ഉമ്മയുടെ കരുതൽ തീർച്ചയായും എന്നുംഓർമ്മിക്കപ്പെടും എന്നും ചെയർമാൻ പറഞ്ഞു .വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസി അർബൻ വെൽനെസ്സ് സെന്ററിന് പുതിയകെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് സ്ഥലം കിട്ടേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ താൻ തരാംഎന്ന തിത്തികുട്ടി ഉമ്മയുടെ വാക്കാണ് യാഥാർഥ്യമാകുന്നത് .നഗരസഭ 2024-25 വാർഷികപദ്ധതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട് .ചടങ്ങിൽതിത്തികുട്ടി ഉമ്മയുടെ സഹോദരൻ കൂരിപ്പറമ്പിൽ മുഹമ്മദ് ,ബീരാൻ ഹാജി എം പി ,പല്ലിക്കാട്ടിൽഅബ്ദുൽ ഖാദർ എന്ന ബാപ്പു സാഹിബ് ,ജലീൽ കൊണ്ടെത്ത് ,തുളുനാടൻ അബ്ദുൽ കരീം ,യൂനസ്കൊണ്ടെത്ത് ,നസീറ കാവുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു .
പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു.
ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു. മങ്കേരി ബഡ്സ് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് PT ഷഹനാസ് മാസ്റ്റർ നിർവഹിച്ചു. 2023 -24…
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത വലിയ കുന്ന് അക്ഷയ സെൻ്ററിന് സമീപം വെച്ചു നടന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഷഹനാസ് പി.ടി.നിർവഹിച്ചു . കർഷികോല്പന്നങ്ങളും നടീൽ വസ്തുക്കളും ,ഉത്പാദനോപാധികളും കർഷകർക്ക് നേരിട്ട് വില്പന നടത്താനുള്ള സൗകര്യം ചന്തയിൽ ഒരുക്കിയിരുന്നു. SMAM…
കരിപ്പൂർ ലഹരിക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
*കരിപ്പൂർ -കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ്ഹുസൈൻകോയ തങ്ങൾ (38)ആണ് പിടിയിലായത്. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. കഴിഞ്ഞദിവസം ലഹരിക്കടത്ത് സംഘത്തലവൻ ജാസിർ അബ്ദുള്ളയെ മുംബൈവിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു. ഒരാഴ്ചമുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായറാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപയുടെ തായ്ഗോൾഡുമായി പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശി ഡെന്നിയും പിടിയിലായി. സെയ്ദ് ഹുസൈൻകോയ തങ്ങളെ ചോദ്യംചെയ്തതിൽ നിരവധി തവണ ബാങ്കോക്കിൽ നിന്നുംഇന്ത്യയിലേക്കും ഇവിടെനിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതായ വിവരം ലഭിച്ചു. ഗൂഡല്ലൂർ പാടന്തറയിൽ താമസിക്കുന്ന ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരംലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽകൊണ്ടോട്ടി ഡിവൈഎസ്‌പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബസ് യാത്രിക്കിടെ ചെട്ടിയാം കിണർ സ്വദേശിനിയുടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതിപിടിയിൽ
കൽപകഞ്ചേരി:* സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടയിൽ രണ്ടര വയസ്സുകാരിയുടെ പാദസരംമോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയായ യുവതിയുടെകുട്ടിയുടെ കാലിലെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. ബസിൽ വച്ച് തന്നെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളംവെച്ചതോടെബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി പരിശോധിച്ചപ്പോഴാണ് തമിഴ്നാട്സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽഹാജരാക്കി.
ഡോക്ടർമാരെ ആദരിച്ചു
ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എടയൂർ കെ.എം.യു.പി സ്കൂളിലെഅദ്ധ്യാപക-രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും ഉള്ള ഡോക്ടർമാരുടെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. സ്വദേശത്തും വിദേശത്തും സർക്കാർ-സ്വകാര്യ തലങ്ങളിലുമായി അൻപതോളം പൂർവ വിദ്യാർത്ഥി ഡോക്ടർമാരാണ് കെ.എം.യു.പി സ്കൂളിനുള്ളത്.പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ്എംപി ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ് സുന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽഡോ വിനീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി.പി പ്രേമജ ടീച്ചർ. എംടി.എ പ്രസിഡന്റ് തഹാനി,പൂർവ വിദ്യാർത്ഥി സംഘടനപ്രസിഡണ്ട് സമദ് മച്ചിങ്ങൽ,അൻവർ,.പി.ഷമീന, ടി.പി. ഫാത്തിമ സുഹറ, നഫീസ വി.പി, നൗഫൽകലമ്പൻ, അധ്യാപകരായ പി.ശരീഫ്, കെ.രാധ, പി.പി പ്രീത എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറിരാധ ടീച്ചർ നന്ദി പറഞ്ഞു
ഓണപ്പൂക്കളമൊരുക്കാൻ ഒരുങ്ങി എടയൂർ ഗ്രാമപഞ്ചായത്ത്
എടയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 കുടുംബശ്രീ അംഗങ്ങളുടെ പൂകൃഷിക്ക്പ്രോത്സാഹനം പ്രകാരം 2 acre ഓളം തരിശ് നിലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ശ്രിമതി അനിതഎന്നവരുടെ കൃഷിയിടത്തിൽ തൈ നടൽ ഉത്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഹസീന ഇബ്രാഹിം നിർവഹിച്ചു.ഈ വർഷം എടയൂർ ഗ്രാമപഞ്ചായത്തിലും അടുത്തുള്ളപ്രദേശങ്ങളിലും ഓണസമയത്ത് പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2 ഹെക്ടർ ഓളംസ്ഥലത്ത് പൂകൃഷി എടയൂർ പഞ്ചായത്തിൽ ചെയ്യുന്നുണ്ട്.വൈസ് പ്രസിഡന്റ് ശ്രി കെ പി വേലായുധൻ മെമ്പര്മാരായ അയ്യൂബ് പി ടി, ലുബി റഷീദ്, ദലീല പാർവിൻ, കൃഷി ഓഫീസർ ജുമൈല റാഷിദ്, കർഷകരായ അബൂബക്കർ മാടമ്പത് മുളക്കൽ, റഫീഖ്,അബ്ദുറഹിമാൻ, കെ സി കുഞ്ഞിപ്പ, സുന്ദരൻ,അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു
അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭയുo,കേരള സർക്കാർ ആയുഷ് വകുപ്പും,കുടുംബശ്രീയും സംയുക്തമായി 10-ാമത് അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.മിഷൽ സ്വാഗതം പറഞ്ഞ…










