ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽപൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ്ചെയ്തത്.
ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട്കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് ഇവർപൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെപീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന്താമസിക്കണമെങ്കിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന്ആവശ്യപ്പെടുകയായിരുന്നു.