ഐഎസ്ആർഒയുടെ എൽവിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത്എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെവിക്ഷേപണതറയിൽ നിന്ന് എൽവിഎം മൂന്ന് കുതിച്ചുയർന്നത്. വിക്ഷേപിച്ച് അധികം വൈകാതെസിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെഐഎസ്ആർഒയുടെ കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.

ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു.

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾ ക്കിടയിലാണ്അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമി ക്കുകയാണ്.പരുക്കേറ്റവരെഅടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു നടുക്കവും ദുഃഖവും രേഖപ്പെടു ത്തി. ഉത്സവത്തിൽ പങ്കെടുക്കാൻ പതിവി ലുംഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സംവിധാനമൊരുക്കാത്തതും അപകടത്തിന്കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്.

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്‌ കാരിക രംഗങ്ങൾ തുടങ്ങിയ വിവിധമേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിത കളുടെപട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽചെയർ പേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇസംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്‌ദുള്ള അൽ മസ്റൂഇ, സഹ മന്ത്രി മാരായ ലാനനുസൈ ബ, മുൻ ഫെഡറൽ നാഷണൽ കൗൺസി ൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക‌് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിഎന്നി വരാണ്പട്ടികയി ൽ ഇടം നേടിയഇന്ത്യക്കാർ.

ഉംറ വിസ നിയമത്തിൽ മാറ്റം: വിസാ എൻട്രി കാലാവധി ഒരു മാസമായി കുറച്ചു.

ഉംറ തീർഥാടകരുടെ എൻട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. മുൻപുണ്ടായിരുന്ന മൂന്ന്മാസത്തെ വിസാ സാധുത ഇനി മുതൽ വിസാ അനുവദിച്ച തീയതി മുതൽ ഒരു മാസം മാത്രമായിരിക്കുമെന്ന് സഊദി അധി കൃതർ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകൾ പ്രകാരം, വിസ ഇഷ്യൂചെയ്ത‌ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സഊദി യിൽ പ്രവേശന രജിസ്ട്രേഷൻപൂർത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്ക പ്പെടും. ഗൾഫ് മേഖലയിൽ ചൂട്കുറഞ്ഞതിനെ തുടർന്ന് ഉംറ തീർഥാട കരുടെ വരവ് കുത്തനെ ഉയരുമെന്ന്കണക്കാക്കുന്നതിനാലാണ് സുരക്ഷായുടെ ഭാഗമായി തീരുമാന മെന്ന് നാഷണൽ കമ്മറ്റി ഫോർഉംറാ ആൻഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫർ പറഞ്ഞു. മക്കയും മദീനയും കനത്തതിരക്കിൽ പ്പെടുന്നത് നിയന്ത്രി ക്കാനും തീർത്ഥാടക രുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റംലക്ഷ്യമിടുന്ന തായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാഭനഷ്ടം നോക്കാതെ പൊരുതിയ സിപിഐക്ക് അഭിനന്ദനം; സമസ്‌ മുഖപത്രം

പിഎം ശ്രീയിലെ CPI ഇടപെടലിൽ അഭിന ന്ദനം അറിയിച്ച് സമസ്‌ത മുഖപത്രം. ലാഭനഷ്ടംനോക്കാതെ പൊരുതിയ സിപിക്ക് അഭിനന്ദനമെന്ന് സമസ്‌ത മുഖപത്രം. സിപിഐയുടെതുറന്നെതിർപ്പാണ് സിപിഐഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതു സർക്കാരിൽ നിന്നുംസംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താൻ തയ്യാറായതിനെഅംഗീകരിക്കുന്നുവെന്നും സമസ്ത മുഖ പത്രം.പിഎം ശ്രീയിൽ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്സിപിഐ യുടെ തുറന്നെതിർ പ്പാണ്. ഭരണമുന്നണി യിലെ രണ്ടാമത്തെ കക്ഷിയെ പോലുംവിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരി വാർഅജൻഡകളെ അകറ്റിനിർത്തണമെന്ന ആശയതലമുള്ള സർവരെയും അമ്പര പ്പിച്ച കാര്യമാണ്. കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെ ന്നോ പിശകെന്നോ പറഞ്ഞ് സർക്കാരിനും ഇതിൽ നിന്ന്ഒഴിയാനാ വില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.

മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 

എയർപോർട്ട് റോഡിൽ കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറിയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന്‍ (16) ആണ്മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 

ഹൃദയാഘാതമാണ് വിദ്യാർഥിയുടെ മരണ കാരണം. യുഎഇ ഗോൾഡൻ വിസ നേടിയ മിടുക്കനായ18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായവൈഷ്ണവിന്റെ ആകസ്മ‌ിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുംഅധ്യാപകരും. ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീണവൈഷ്ണവ് ഒന്നാം വർഷ ബി.ബി.എ. മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് മാതാപിതാക്കൾ. വൃഷ്ടി കൃഷ്ണകുമാറാണ് ഇളയ സഹോദരി. കുഴഞ്ഞുവീണ വൈഷ്‌ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി.

കനത്തമഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

റെഡ് അലർട്ടിനെത്തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്‌ച അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറം ജില്ലയിലെഅങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾനിർത്തിവയ്ക്കണം. മേഖലയിൽ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.

*സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.

കോടികളുടെ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റ‌ിൽ.

ഹർചരൺ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യാഗസ്‌ഥനെയാണ് സിബിഐഅറസ്‌റ്റ് ചെയ്ത‌ത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. ഒന്നരക്കിലോസ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാർ, 22 ആഡംബര വാച്ച്, 40 ലീറ്റർ വിദേശമദ്യം, അനധികൃതതോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരൻ വഴി എട്ടുലക്ഷം രൂപയുടെകൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്.