റെഡ് അലർട്ടിനെത്തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്‌ച അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറം ജില്ലയിലെഅങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.
ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾനിർത്തിവയ്ക്കണം. മേഖലയിൽ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.










