സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതൽ പേർ കുടുങ്ങും?
ശബരിമല സ്വർണ്ണം പൂശുന്ന വിവാദ കേസിൽ ഇതുവരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്ഐആറിലാണ് മുൻ ഭരണസമിതിയെ പ്രതി ചേർത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിച്ചെന്ന് എഫ്ഐആറിലുണ്ട്.
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് വെട്ടിൽ. 2019ലെ ബോർഡ് അംഗങ്ങളെ കേസിൽ പ്രതി ചേർത്തു. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് കുരുക്കിലായിരിക്കുന്നത്. എന്നാൽ ആരുടെയും പേര് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. കട്ടിളയിലെ സ്വർണം അപഹരിച്ച കേസിലാണ് മുൻ ഭരണസമിതി വെട്ടിലായത്. ബോർഡംഗങ്ങളുടെ അറിവോടെയാണ് സ്വർണപാളികൾ ഇളക്കിയെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.
