മരുന്ന് വിതരണം നടത്തി

എടപ്പാൾ: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാഘോഷ പരിപാടികളുടെ ഭാഗമായി ജെസിഐ എടപ്പാൾ ചാപ്റ്റർ അശരണരുടെ അഭയ കേന്ദ്രമായ എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് രണ്ട് മാസത്തേക്കുള്ള മരുന്ന് വിതരണം നടത്തി. പ്രോഗ്രാം ഡയറക്ടർ ആസിഖ് റഹ്മാൻ സഹായി ജനറൽ സെക്രട്ടറി മുരളി മേലെ പാട്ടിന് മരുന്ന് കൈമാറി.ജെസിഐ എടപ്പാൾ പ്രസിഡൻറ്…

വഖഫ് ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും;അഡ്വ. എം.കെ. സക്കീർ

പൊന്നാനി: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിച്ച്അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ  പറഞ്ഞു.123 വർഷം പിന്നിട്ട മഊനത്തുൽ ഇസ്ലാം സഭ പൊന്നാനിയുടെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.എം. അബ്ദുസമദിനെ ആദരിക്കുന്നതിനായി പ്യാക്ക - ജെ.എം.റോഡ് കൂട്ടായ്മ സംയുക്തമായി സംഘടിപ്പിച്ചചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സുഹൃദ് സംഗമത്തിൽ ടി.കെ. അഷറഫ്അധ്യക്ഷത വഹിച്ചു.കെ.ഇമ്പിച്ചിക്കോയ തങ്ങൾ, വി.ബഷീർ എന്നിവർ പ്രസംഗിച്ചു.ഏ.എം.അബ്ദുസമദ് മറുപടി പ്രസംഗം നടത്തി.

സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം  

 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ.റഫീഖ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ   2022/2023  പദ്ധതിയിൽ ഉൾപ്പെടുത്തി   40  ലക്ഷം രൂപ   വിലയിരുത്തി നിർമ്മിച്ച സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ.റഫീഖ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡണ്ട്    ഹസീന ഇബ്രാഹിം അദ്ധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ മെമ്പർ എ.പി.സബാഹ്സ്വാഗതം പറഞ്ഞു.     ക്ഷേമകാര്യ ചെയർമാൻ ജാഫർ പുതുക്കുടി, എ .കെ. മുസ്തഫ, കെ .കെ മോഹന കൃഷ്ണൻ, k pഅസിസ്, രാമകൃഷ്ണൻ, അബൂബക്കർ മാസ്റ്റർ എന്നിവരും  നാട്ടുകാരും പരിപാടിയിൽ പങ്കടുത്തു.

ജാതി സെൻസസ് : MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾക്ക്  നിവേദനം നൽകി

കോട്ടക്കൽ : ജാതി സെൻസസ് നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽനിയോജകമണ്ഡലം MLA ഫ്രോഫ ആബിദ് ഹുസൈൻ തങ്ങൾക്ക് SDPl കോട്ടക്കൽ മണ്ഡലംനേതാക്കൾ നിവേദനം നൽകി. 2011-ൽ സെൻസസ് കഴിഞ്ഞതിനു ശേഷം 2022- ൽ നടത്തേണ്ട  സെൻസസ് യഥാസമയം നടത്തുവാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല . സംവരണത്തിന് അർഹരായSc/ST  യും മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതി തിരിച്ചുള്ളകണക്കുകൾ ലഭ്യമായാൽ മാത്രമെ ഓരോ വിഭാഗത്തിനും അർഹമായ സംവരണംമാനദണ്ഡപ്രകാരമുള്ള അവകാശങ്ങൾ ലഭിച്ചു എന്ന് ഉറപ്പ് വരുത്താൻ കഴിയുകയൊള്ളു. ആയത്കൊണ്ട് കേരളാ നിയമസഭാ അംഗമെന്ന നിലയിൽ ജാതി സെൻസസ് നടത്തുന്നതിന് വേണ്ടഇടപ്പെടലുകൾ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു . മണ്ഡലംസെക്രട്ടറി മുസ്തഫ പാണ്ടികശാല, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കരേക്കാട്, മണ്ഡലം കമ്മിറ്റിഅംഗം ഹസൻ ബാവ, വളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നീ നേതാക്കൾപങ്കെടുത്തു.

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.

എടപ്പാൾ: എടപ്പാൾ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല മത്സരങ്ങൾവട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എ നജീബ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാനഎക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ സമ്മാനദാനം നിർവ്വഹിച്ചു.കെ.വി. വാസുദേവൻ,സി.എസ്. മനോജ്‌,പ്രഷീദ്.കെ.വി. അബ്ദുൽ ഹക്കീം, കെ.പ്രമോദ്, ബിജു. പി. സൈമൺ, അബ്ദുൽ ജലീൽ, അശ്വതി. എസ്, സിന്ധു.ഇ.ടി,റസീന,സിറിൽ. ടി.ജെ., പി.ജി.സജീവ്എന്നിവർ പ്രസംഗിച്ചു.

10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

ചില്ലറ വില്പ്നക്കായി എത്തിച്ച 10 കിലോയിലേറെ വരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട്നെന്മാറ സ്വദേശി ഹക്കീമാണ് കഞ്ചാവുമായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ്സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽപിടിയിലായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെപിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾവളാഞ്ചേരിയിൽ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണം.

പൊന്നാനിയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഭാരതപ്പുഴയിലെ കർമ്മ  റോഡരികിലുള്ള കച്ചവടസ്ഥാപനങ്ങൾ കാരണം  ഗതാഗത തടസ്സങ്ങളും, അപകടങ്ങളും, ജനത്തിരക്കും വർദ്ധിക്കുന്നു. കർമ്മറോഡിനോട് ചേർന്നുള്ള  റവന്യൂ പുറമ്പോക്ക് ഭൂമിയിൽ റോഡിൽ നിന്നും നിശ്ചിത അകലത്തിൽനഗരസഭ കെട്ടിടം നിർമ്മിച്ചു നൽകി  കച്ചവട സ്ഥാപനങ്ങൾ  മാറ്റി  ഭാരതപ്പുഴയുടെ പ്രകൃതി ഭംഗിസംരക്ഷിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി കെ പി നൗഷാദലിമുഖ്യപ്രഭാഷണം നടത്തി. കെ ശിവരാമൻ,ടികെ അഷറഫ്, മുസ്തഫ വടമുക്ക്, ജെപി വേലായുധൻ, എപവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, ജാസ്മിൻ ആരിഫ്, പ്രവിത കടവനാട്, സലിംകുളക്കര, സി ജാഫർ, ഉസ്മാൻ തെയങ്ങാട്,അബു കാളമ്മൽ, സക്കീർ കടവ്,പി ഗഫൂർ,ശ്രീകല, വി വിയശോദ, എം അമ്മുകുട്ടി,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത്…

വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത് വാടക കോട്ടയത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്നും അരക്കിലോയിലധികം കഞ്ചാവ് വളാഞ്ചേരി പോലീസ് പിടികൂടി.യുപി റാംപൂർ സ്വദേശി ഗുല്ഫാം ഹുസൈന്റെകയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി എസ് എച്ച് ഓ കമറുദ്ദീൻ…

പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി.

അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം. റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ.  2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്‌മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.

ആഹ്ലാദ പ്രകടനം നടത്തി 

Pookkattiry : പുതുപള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രകടനം നടത്തി. കെ. കെ. മോഹനകൃഷ്ണൻ, എ. കെ മുസ്തഫ, കെ. പി. വേലായുധൻ, എം. ടി. അസീസ്, മൊയ്‌ദുഎടയൂർ, പി. ടി അയ്യൂബ് നൗഫൽ കലമ്പൻ, പി. ടി. സുധാകരൻ, ബിനു ജോൺ,ബഷീർ മാവണ്ടിയൂർ, വി. പി. ഷുക്കൂർ ,സി. സി. മുനീർ, എം. പി. ഇബ്രാഹിം മാസ്റ്റർ, അനുഷ സ്ലീമോവ്, മിന്നു രാജ്എന്നിവർ നേതൃത്വം നൽകി.