*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം*: സി പി എം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻഅന്തരിച്ചു.  ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാനപ്രസിഡന്റായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാനസെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകം. കയർ തൊഴിലാളികളെസംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്. കയർ മേഖലയിലെചൂഷണത്തിനെതിരായി അദ്ദേഹം സമരങ്ങൾ നയിച്ചു. 2016-21 കാലത്ത് കയർ അപക്സ് ബോഡിഅദ്ധ്യക്ഷനായിരുന്നു.

കുന്നപ്പള്ളിയില്‍ പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പെരിന്തൽമണ്ണ : പോക്സോ കേസിൽ പ്രതിയായി വിചാരണ നേരിടുന്നയാളെ വീടുനുള്ളിൽതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിം (70) ആണ് മരിച്ചത്. 2022 ജൂലായിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ്കേസെടുത്തിരുന്നത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണഅന്തിമഘട്ടത്തിലാണ്. സംഭവത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ സഹോദരി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന്പെരിന്തൽമണ്ണ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. എസ്.ഐ. ടി.പി. അഷ്റഫലിയുടെനേതൃത്വത്തിൽ പരിശോധന നടത്തിയ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽപോസ്റ്റുമോർട്ടം നടക്കും.

ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. 

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾകാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടിമാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തലേദിവസം ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഡോക്ടറുടെ റൂമിൽ എത്തി വടിവാള്‍ കാണിച്ച് പണം ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ഗൂഗിൾ പേ വഴി2500 രൂപ അയപ്പിച്ചു.

മജ്ലിസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ഫെസ്റ്റ് 2023ന് വർണ്ണാഭമായ തുടക്കം.

കലാപങ്ങളുടെ കാലത്ത് കലകൊണ്ടൊരു കലഹം  ,എന്ന നാമധേയത്തിൽ സംഘടിപ്പിച്ച കലാവിരുന്ന്സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ പി,ടി,എ ,പ്രസിഡണ്ട്അഡ്വക്കേറ്റ് നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ ടിവി താരം അനിൽ കലാഭവൻവിശിഷ്ടാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാവിരുന്ന് വിദ്യാർത്ഥികളുടെ വിവിധകലാപരിപാടികളോടെ നാളെ സമാപിക്കും,

റബീഅ് ക്യാമ്പയിൻ പ്രഖ്യാപിച്ചു.

എടപ്പാൾ: കാലടി മൻശഅ് ഹാദിയ ഷി അക്കാദമി റബീഅ് ക്യാമ്പയിൻ മൻശഉദ്ദഅവതിസുന്നിയപ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രഖ്യാപിച്ചു. മിസ്കുൽ ഖിതാം എന്ന പേരിൽനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുഹമ്മദ് ഹബീബ്അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന റബീഅ് പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് റഫീഖ്അഹ്സനി പദ്ധതി അവതരിപ്പിച്ചു. മജിലിസുൽ മഹബ്ബ പ്രകീർത്തന സദസ്സുകളും പ്രവാചകവചനങ്ങളുടെ പഠനങ്ങളായ ഹദീസ് ടോക്കുകളും  ക്യാമ്പസിൽ വെച്ച് നടത്തപ്പെടും. ക്യാമ്പസിന്പുറത്ത് അഞ്ച് കേന്ദ്രങ്ങളിൽ സ്ത്രീകളെ ഒരുമിച്ച് കൂട്ടി സ്നേഹക്കൂട്ടം എന്ന പേരിൽ നടക്കുന്നവനിതാ വിജ്ഞാന സദസ്സുകൾക്ക് ഹാദിയ വിദ്യാർത്ഥികൾ നേതൃത്വം നൽകും. നബി വചനങ്ങളുടെമാധുര്യം പകർന്നു നൽകുന്ന അൽ ഹലാവ പോസ്റ്റുകൾ മറ്റൊരു പദ്ധതിയാണ്.  വിദ്യാർത്ഥിനികളുടെകലാസാഹിത്യ മത്സരമായ ആർട്ടിസ്റ്ററി2K23 റബീഉൽ അവ്വൽ അവസാന വാരത്തിൽ നടക്കും. വിദ്യാർഥിനികളുടെ ഉമ്മമാർക്ക് മംസ് മീലാദ് സമ്മിറ്റ് എന്ന പേരിൽ പ്രകീർത്തന സദസ്സ്സംഘടിപ്പിക്കും. റബീഉൽ അവ്വൽ ഒന്നു മുതൽ സീറതു റസൂൽ പഠനവും അവസാനം അവഅടിസ്ഥാനമാക്കി വനിത ഓൺലൈൻ ക്വിസ് പ്രോഗ്രാമും റബീഅ് ക്യാമ്പയിന്റെ ഭാഗമായിനടത്തപ്പെടും. സംഗമത്തിന് ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും സൈനുൽ ആബിദീൻ ശാമിൽഇർഫാനി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുന്ന കവചം  ക്യാമ്പയിന് പോത്തനൂരിൽ  തുടക്കം

എടപ്പാൾ: കാലടി പഞ്ചായത്തിലെ പോത്തനൂരിൽ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽസജ്ജരാക്കുവാൻ വേണ്ടിയുള്ള കവചം ക്യാമ്പയിന് തുടക്കമായി. പോത്തനൂർ, പോത്തനൂർതെക്കുമുറി വാർഡുകൾ കേന്ദ്രീകരിച്ചാണ്  സജ്ജരാക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.  ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും വീട്ടമമാരും ചേർന്നാണ് പദ്ധതിക്ക് രൂപംനൽകിയിട്ടുള്ളത്. പോത്തനൂർ ജിയുപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ റിട്ടേ. ജില്ലാ വിദ്യാഭ്യാസഓഫീസർ പി മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ്കൊരണപറ്റ അധ്യക്ഷയായി. സൈക്കോ സോഷ്യൽ -സ്കൂൾ കൗൺസിലർ ദീപ ദിവാകരൻ മെന്റൽസപ്പോർട്ടിങ് ക്ലാസെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ദിലീഷ് പദ്ധതി വിശദീകരിച്ചു. കാലടി പഞ്ചായത്ത്‌ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ശ്രീജ, കാലടി സിഡിഎസ് പ്രസിഡന്റ്രമണി ആമ്പലിൽ, സജിനി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എ ലെനിൻ സ്വാഗതവും ചന്ദ്രികപട്ടത്ത് വളപ്പിൽ നന്ദിയും പറഞ്ഞു.

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി;യാത്രക്കാർ തലനാരിഴക്ക്രക്ഷപ്പെട്ടു

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി യാത്രക്കാർതലനാരിഴക്ക് രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ ബുധനാഴ്ച രാത്രി12 മണിയോടെയാണ് സംഭവം.സിനിമ കണ്ട് മടങ്ങിയ ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്കാറാണ് കത്തിയത്.ഓടിക്കൊണ്ടിരുന്ന കാറ് കത്തുന്നത് ശ്രദ്ധയിൽ പെട്ട മറ്റു വാഹനങ്ങളിലെയാത്രക്കാരാണ് കാറ് തടഞ്ഞ് വിവരം അറിയിച്ചത്.ഉടനെ കാർ നിർത്തി എഞ്ചിൻ ഓഫാക്കിയാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓടിക്കൂടിയപ്രദേശവാസികളും ചേർന്ന് തീ അണച്ചു.സെക്കന്റ് ഷോ കാണാനെത്തിയ നാല് പേരടങ്ങുന്നസംഘമാണ് കാറിലുണ്ടായിരുന്നത്.ഷോർട്ട് സർക്യൂട്ടാണ് കാർ കത്താൻ കാരണമെന്നാണ് നിഗമനം.

പുതിയ കാന്റീൻ പ്രവർത്തനമാരംഭിച്ചു

വട്ടംകുളം: വട്ടംകുളം പഞ്ചായത്തിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാന്റീൻ, പുതിയരീതിയിലും ആധുനിക സൗകര്യങ്ങളോടെയും പണി പൂർത്തീകരിച്ചു പുതിയ കെട്ടിടത്തിലേക്കു“നവശ്രീ കുടുംബശ്രീ കാന്റീൻ’ മാറ്റിസ്ഥാപിച്ചു.എല്ലാ സൗകര്യങ്ങളോടും കൂടി നാട്ടുകാർക്കും, ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനാണ്ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, സെക്രട്ടറി രാജശ്രീ, മറ്റ്മെമ്പറന്മാരും, ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,

കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി

ചങ്ങരംകുളം: കാലം തെറ്റി വന്ന മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് 13 ഏക്കറോളം നെൽകൃഷി വെള്ളത്തിലായി. ഒറ്റത്തറ കോൾ മേഖലയിലെ കാഞ്ഞിയൂർ പാടത്താണ്നടീൽ പൂർത്തിയായ മുണ്ടകൻ കൃഷി വെള്ളത്തിലായത്‌. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് 13 ഏക്കറോളം വരുന്ന നെൽ കൃഷി വെള്ളം കയറിനശിച്ചത്.വെള്ളം ഒഴുകി പോകുന്നതിന് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചിലവിട്ട് ഇവിടെ തോട്നവീകരിച്ച് കോൺഗ്രീറ്റ് ചെയ്തിരുന്നു.എന്നാൽ വീതി കുറച്ച് വെള്ളം ഒഴുകി പോവാൻ കഴിയാത്തരീതിൽ അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയതെന്നും നടീൽപൂർത്തിയായ കൃഷിയിടത്തിൽ നിന്ന് വെള്ളം ഒഴുകി പോവാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ്കർഷകരുടെ ആരോപണം.

സോഷ്യൽ വർക് വിദ്യാർത്ഥികളുടെ കമ്യൂണിറ്റി ക്യാമ്പ്

പൂക്കാട്ടിരി: വളാഞ്ചേരി പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സോഷ്യൽവർക് വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ കമ്യൂണിറ്റി ക്യാമ്പ് വയനാട് സുൽത്താൻബത്തേരി ആവയൽ ഗ്രാമത്തിൽ തുടങ്ങി. ആവയൽ ഓയിസ്ക എക്കോ റിസോഴ്‌സ് സെന്ററിൽ വെച്ച്മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശാരദ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കോർഡിനേറ്റർപി ബിന്ദിയ ബാബു അധ്യക്ഷത വഹിച്ചു.  ഓയിസ്ക ഇന്റർ നാഷണൽ ജില്ലാ സെക്രട്ടറി ശ്രീ. തോമസ്സ്റ്റീഫൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ പി. രിസ്‌വാനുൽ ഹഖ്, അൻസീറ തസ്മി, സ്റ്റുഡന്റ്കോർഡിനേറ്റർ മുഹ്‌സിൻ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സാമൂഹ്യപ്രവർത്തന പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായി മിനി റിസർച്ച്, നൈപുണ്യ പരിശീലനം, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, സാമൂഹ്യ പ്രവർത്തനസ്ഥാപനങ്ങളെ മനസിലാക്കൽ, സന്നദ്ധ  പ്രവർത്തനങ്ങൾ, വിവിധ കലാ-സാംസ്കാരികപ്രവർത്തനങ്ങൾ എന്നിവ നടക്കും.   അഞ്ച് ദിവസത്തെ ക്യാമ്പ് സെപ്റ്റംബർ പതിനഞ്ചിന്സമാപിക്കും.