എടപ്പാൾ: പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകൻഅതീന്ദ്രനും. നാലു വർഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെസന്തോഷമാണ് ഇവർക്ക്. എടപ്പാൾ വെങ്ങിനിക്കരയിൽ താമസിക്കുന്ന 64 കാരിയായ രാധയുടെഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ അപേക്ഷ നിഷേധിക്കപ്പെട്ടു. ഒടുവിൽ രണ്ടാം പിണറായി സർക്കാർ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ളസന്തോഷം മകൻ അതീന്ദ്രൻ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാൻസഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശസർട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ചസന്തോഷത്തിലാണ് രാധ.
തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം
തിരൂർ: മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെസഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായതൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ്ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ്പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റിഅംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധവകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു.
*ട്രാക്ടർ ഡ്രൈവിംഗ് പരിശീലനം സംഘടിപ്പിച്ചു*
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായികിലയുടെയും എം. കെ. എസ്. പി മലപ്പുറം സൗത്ത് വുമൺ ലേബർ ബാങ്ക് ഫെഡറേഷന്റെയുംആഭിമുഖ്യത്തിൽ ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സദാനന്ദൻ കോട്ടീരി അധ്യക്ഷത വഹിച്ചു. സി ഡി. എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് സ്വാഗതം ആശംസിച്ചു.നഗരസഭ ജെ എച്ച്ഐ പത്മിനി, സി. ഡി. എസ് ഉപസമിതി കൺവീനർ സജിനി, അക്കൗണ്ടന്റ് ഖമറുന്നീസ കുടുംബശ്രീസി. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു തുടക്കത്തിൽ 10 വനിതകൾക്കാണ് പരിശീലനംനൽകുന്നത്. എം. കെ.എസ്. പി. ട്രൈനറും വാർഡ് 4 ലെ സി. ഡി.എസ് മെമ്പറുമായ സരിതയാണ്പരിശീലനം നൽകുന്നത്. ട്രാക്ടർ പരിശീലനത്തിന് ശേഷം തെങ്ങുകയറ്റ പരിശീലനവുംനൽകുന്നതാണ്.
എടപ്പാൾ ഹൈസ്കൂൾ പാലേപ്പാടം റോഡ് എം എൽ എ നാടിന് സമർപ്പിച്ചു.
എടപ്പാൾ: ഇന്റർലോക്ക് ചെയ്ത എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ പാലേപ്പാടം റോഡ് കെ ടിജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണപദ്ധതിയിൽ നിന്നും 19 ലക്ഷം രൂപയും, ഡോ.കെ.ടി.ജലീൽ എം എൽ എയുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ആളം പാലം ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയുംബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനംപൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
*നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി അപകടം, വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്*
കോഴിക്കോട്: ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരി കൂടത്തായിയിലാണ് സംഭവം.സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അതേസമയംഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്റിപ്പോര്ട്ടുകള്.നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു. അപകടം കണ്ടയുടനെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആതിരയുടെ വൈറൽ പാട്ട്: തനിക്കെതിരെ തെറ്റായ പ്രചാരണമെന്ന് തെരുവുഗായിക ഫൗസിയ
മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽതന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻഅന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽപാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്റെ ഭർത്താവ്അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല് വയസുള്ള മകനാണ് എന്റെഒപ്പമുള്ളത്. എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ചികിത്സ സഹായം തേടി ഞാൻ പാട്ടുപാടാറില്ല. ഞാൻ കിടപ്പുരോഗിയാണ് എന്നൊക്കെയാണ് പ്രചാരണംവർഷങ്ങളായി തെരുവിൽ പാട്ടുപാടിയാണ്ഞാൻ ജീവിക്കുന്നത്. പോത്തുകല്ലിൽ പാട്ടുപാടുന്നതിനിടെ പരിസരത്തെ ക്വാർട്ടേഴ്സിൽതാമസിക്കുന്ന പെൺകുട്ടി ആതിര പാടട്ടെ എന്ന് ചോദിച്ചു. അവർക്ക് അവസരം കൊടുത്തു. അവൾപാടിയ പാട്ട് വൈറലായി. അതിൽ സന്തോഷമേയുള്ളൂ. ഇതോടനുബന്ധിച്ച് യൂട്യൂബ് ചാനലുകളിലുംമറ്റും പ്രചരിക്കുന്ന കഥ തെറ്റാണ്.ചികിത്സാ സഹായം തേടി ഞാൻ പാട്ടുപാടി ക്ഷീണിതയായപ്പോൾആതിര വന്നു പാടി സഹായിച്ചു, അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഞാൻപാടുകയായിരുന്നു എന്നെല്ലാമാണ് പ്രചരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകാർ ആതിരയെകൊണ്ട്തെറ്റായ കാര്യങ്ങൾ പറയിക്കുന്നുണ്ട്. ഇത് തിരുത്തണമെന്നാവശ്യപ്പെടുമ്പോൾ യൂട്യൂബുകാർ തന്നെഭീഷണിപ്പെടുത്തുകയാണ്.
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹംസഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റസുധിയെ കൊടുങ്ങല്ലൂര്‍ എ.ആര് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക്പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു
എടപ്പാൾ: ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു.വട്ടംകുളം സിഎൻയുപി സ്കൂളിലെ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പഠനോപകരണങ്ങൾനൽകിയത്.സി.പി.ഐ.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗം എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ശ്യാം ചന്ദ്, ഫാസില്‍ പി.വി , താഹിര്‍, സുജിത് എരുവപ്ര എന്നിവര്‍ നേതൃത്വം നല്കി.
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തലപ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ്ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്കൂളുകള്ക്ക്നല്കിയിട്ടുള്ള നിര്‍ദേശം. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്കൂള്‍ തുറക്കുന്നതിന്വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രവേശനോത്സത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനംതിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി നിർവഹിക്കും. ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. ഈ അധ്യയനവര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെഎതിര്പ്പിനെത്തുടര്ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ്ഇപ്പോൾ ധാരണയായിട്ടുള്ളത്.










