അങ്ങാടിപ്പുറം: ഡിസി ബുക്സ് സംസ്ഥാനതലത്തിൽ വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച‘എൻ്റെ പുസ്തകചങ്ങാതിക്ക് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ‘ – പുസ്തകാസ്വാദന (വീഡിയോ) മത്സരത്തിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു (ഹ്യുമാനിറ്റീസ്) വിദ്യാർഥി സി.ടി.സന ഷിറിൻ രണ്ടാംസ്ഥാനം നേടി. 3000 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം. അഖിലകേരള ബാലജനസഖ്യം സംസ്ഥാന ട്രഷറർ, എൻഎസ്എസ് കൺവീനർ, നല്ലപാഠംകൺവീനർ, ട്രോമ കെയർ വൊളൻ്റിയർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഈ മിടുക്കി.
