എടപ്പാൾ: ഉപജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം എ ഇ ഒ ഹൈദരാലി പിവി നിർവ്വഹിച്ചു. കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സ്മിത വി, ബ്ലോക്ക് മെമ്പർ റീസ പ്രകാശ് ,ഹെഡ്മാസ്റ്റർഅനിൽ കുമാർ കെ, എസ് എം സി ചെയർമാൻ സക്കീർ പി.പി, ഹരിദാസ് സി, പിടിഎ എസ് എം സി ഭാരവാഹികൾതുടങ്ങിയവർ സന്നിഹിതരായിരുന്നു.കോക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഡ്രോയിങ്ടീച്ചർ ലക്ഷ്മി പി വിനോദാണ് ലോഗോ ഡിസൈൻ ചെയ്തത്.
പ്രമുഖ സിനിമാ നിര്‍മാതാവ് പി.വി ഗംഗാധരന് അന്തരിച്ചു.
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്(80) അന്തരിച്ചു. കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടറായിരുന്നു. എഐ സി സി അംഗമായിരുന്നു. 2011 ൽ കോഴിക്കോട്' നോർത്ത് മണ്ഡലത്തിൽ നിന്ന്നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായിചികിത്സയിലായിരുന്നു_.
യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചെന്ന പരാതിയിൽ ഒരാളെ പോലീസ്അറസ്റ്റു ചെയ്തു
ചങ്ങരംകുളം: ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെയാണ് രണ്ട് അംഗസംഘം കാറിൽകയറ്റി കൊണ്ട് പോയി മർദ്ധിച്ചത്. പരാതിയിൽ പ്രതി ആലംകോട് സ്വദേശി കബീറിനെ പെരുമ്പടപ്പ്പോലീസ് അറസ്റ്റ് ചെയ്തു.മാറഞ്ചേരിയിൽ സുഹൃത്തിനെ കാണാൻ പോയ അനസിനെ രണ്ട് പേർഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയി മർദ്ധിക്കുകയായിരുന്നു.നടുവട്ടംഭാഗത്ത് വച്ച് കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടി.തുടർന്ന് ശരീരമാസകലംമർദ്ധനമേറ്റ അവസ്ഥയിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനസിനെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ അനസിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിലേക്ക് ഈസംഘം കാറിടിച്ച് കയറ്റുകയും ചെയ്തു.അമിത വേഗതയിൽ ഓടിച്ച് പോയ കാറിടിച്ച് പരിക്കേറ്റആലംകോട് സ്വദേശി സതീഷ്(30)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചിരുന്നു.ഈ സംഭവത്തിൽ ചങ്ങരംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.രണ്ട്സംഭവങ്ങളിലും കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പിടിയിലായപ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.
പരുതൂരിൽ ബസ് നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇടിച്ച് അപകടം
തൃത്താല: പരുതൂർ മുടപ്പക്കാട്ടിൽ നിയന്ത്രണം വിട്ട ബസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നകെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്യാത്രക്കാരായ മൂന്നു പേർക്ക് നിസാരപരിക്ക് പറ്റി. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടംകാരണം.
അന്താരാഷ്ട്ര ബാലികാദിനം: പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കൊപ്പം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്ത്എജ്യൂക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പത്ത് എല്‍.പി. സ്കൂളുകളിലെ 90 ഓളം കുട്ടികള്‍ ഫുട്ബോള്‍ മത്സരത്തില്‍പങ്കെടുത്തു. മത്സരത്തില്‍ കരിങ്ങനാട് ബി.എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനവും എ.എല്‍.പി.എസ്വിളയൂര്‍ രണ്ടാം സ്ഥാനവും നേടി. പേരടിയൂര്‍ മലബാര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന മത്സരം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫെബിന അസ്ബി, വികസന സ്റ്റാന്‍ഡിങ് കമ്മറ്റിഅധ്യക്ഷന്‍ രാജി മണിക്ണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
എൽ.ഇ.ഡി ബൾബ് ‘മെയ്ഡ് ഇൻ തവനൂർ സെൻട്രൽ ജയിൽ
കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി വെളിച്ചം പകരും. ജയിലിൽകഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർനിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞചിലവിൽ ജനങ്ങളിൽ എത്തിക്കും. മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി സമൂഹത്തിന് പ്രയോജനപ്പെടുന്നപൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സാമൂഹ്യനീതി വകുപ്പ് പ്രബേഷൻ വിംഗ് 'നേർവഴി' പദ്ധതിയുടെ ഭാഗമായാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണം പരിശീലനം നടത്തിയത്.
ഇന്നലെ രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയ ബീഹാർ സ്വദേശി
ചങ്ങരംകുളം: ചങ്ങരംകുളത്ത് സ്ഥാപനത്തിന്റെ മുൻവശത്ത് ആയുധങ്ങളുമായി സംശയാസ്പദമായരീതിയിൽ കണ്ട ബീഹാർ സ്വദേശി കൂടുതൽ ഇടങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ്പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ എടപ്പാൾ തൃശ്ശൂർ റോട്ടിലെ മീൻ മാർക്കറ്റിനോട് ചേർന്നഫാൻസി ഷോപ്പിലും ജ്യൂസ് കടയിലും നടന്ന മോഷണം നടത്തിയത് ഇയാലാണെന്നും കൂടാതെകാളചാലിൽ ഒരു ചായക്കട, മൂക്കുതല വാര്യർ മൂലയിൽ ഒരു ലോട്ടറി കട എന്നിവിടങ്ങളിലും ഇയാൾമോഷണം നടത്തിയതായി തെളിഞ്ഞു ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള പച്ചക്കറികടക്ക്സമീപമാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ നാട്ടുകാർ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർതടഞ്ഞുവെച്ചത്. ബീഹാർ ശാന്തിപൂർ സ്വദേശി രവീന്ദ്ര മഹതൊ (23)യെയാണ് നാട്ടുകാർ പിടികൂടിചങ്ങരംകുളം പോലീസിൽ ഏൽപ്പിച്ചത്.ചങ്ങരംകുളത്ത് നടന്ന മോഷണത്തിന്റെ സി സി ടി വിക്യാമറകൾ കടയുടമുകൾ പരിശോധന നടത്തിയപ്പോൾ രവീന്ദ്ര മഹാദോ മോഷണംനടത്തിയതാണെന്നു മനസ്സിലായിരുന്നു .പോലീസ് നടത്തിയ പരിശോധനയിൽ ലോട്ടറി വിൽപ്പനസ്ഥാപനത്തിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണും, പണവും, രേഖകളുംകണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്ത് കോടതിൽ ഹാജരാക്കി.
റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.
പട്ടാമ്പി: റോഡിന്റെ ശോചനിയാവസ്ഥക്ക് ഉടൻ പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട് ഞാങ്ങാട്ടിരിയൂത്ത് കോൺഗ്രസ് റോഡിന്റെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു,യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ഒ കെ ഫാറൂക്ക് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി പി മുസ്തഫ, മുഹമ്മദ് കൊപ്പത്ത് , കെ ഹാരിസ്, റിയാസ് കല്ലൻ,ഫാരിസ് തങ്ങൾ, കെ അനിൽ,ടി കെ യൂസഫ്, വിപിഅഷ്റഫ്, ഫാരിസ് ടി കെ എന്നീവർ നേതൃത്വം നൽകി. ഇന്നലെ ഞാങ്ങാട്ടിരിയിൽ റോഡിന്റെ കുഴിയിൽ ബൈക്ക് വീണ് അപകടത്തിൽപ്പെട്ട് ഗുരുതരമായിപരിക്കുപറ്റി മധ്യവയസ്ക്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബര ജാഥയോടെ തുടക്കം കുറിച്ചു
വെളിയങ്കോട്: ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023-24 വെളിയങ്കോട് നടത്തിയ വിളംബരജാഥയോടെ തുടക്കം കുറിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ്പാടിയോടത്ത് , സൈയ്ത് പുഴക്കര , എന്നിവർ സംസാരിച്ചു . ബ്ലോക്ക് യൂത്ത് കോ - ഓർഡിനേറ്റർ സി.പി. അഭിലാഷ് സ്വാഗതവും , ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ്നന്ദിയും പറഞ്ഞു .
തപാൽ ദിനത്തിൽ വിദ്യാർഥികൾ രോഗപ്രതിരോധ സന്ദേശം കത്തുകൾ ആക്കി അയച്ചു
എടപ്പാൾ: വട്ടംകുളം മൂതൂർ ജിബിഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കത്തുകളെഴുതിരംഗത്തെത്തിയത്. പാലപ്ര ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടിസംഘടിപ്പിച്ചത്. കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കുവാൻ ‘മിഷൻഇന്ദ്രധനുഷ് ‘ പരിപാടിയിൽ പങ്കാളികളാവുക, ഈമാസം 14 വരെ ഓരോ പ്രദേശത്തു നടക്കുന്നവാക്സിനേഷൻ ക്യാമ്പിൽ കുത്തിവെപ്പ് എടുക്കാത്ത കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വാക്സിനേഷൻഎടുക്കുക, ക്യാമ്പയിൻ വിജയിപ്പിക്കുവാൻ പങ്കാളികളാകുക എന്ന ആഭ്യർഥന കാർഡുകളിൽഎഴുതിയാണ് വിദ്യാർഥികൾ സുഹ്യത്തുക്കളുടെ വീടുകളിലേക്ക് അയച്ചത്.പ്രധാനധ്യാപിക കെശ്രീലേഖ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, പോസ്റ്റ് മാസ്റ്റർ വി കെ സുമ, അധ്യാപികസജിത മലയത്ത്, പി പി രജിത, പി വി കൃഷണൻകുട്ടി, ഒ പി ഗിരിജ,സ്കൂൾ ലീഡർ ആഷിക്ക യൂസഫ്എന്നിവർ ആദ്യ കാർഡ് പോസ്റ്റ് ചെയ്തു. വിദ്യാർഥികളായ പി പി അലൻ, നിസ്ഫാ ഫാത്തിമ, അനാമിക എന്നിവർ നേതൃത്വം നൽകി.










