ഒരു സ്വത്ത് വഖഫ് ആണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതി;വഖഫായി പരിഗണിക്കുന്ന സ്വത്തില്‍ മാറ്റം വരുത്തരുത്പാര്ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫെന്നും ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍…
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി; ഗുരുവായൂര്‍ ക്ഷേത്രത്തിലെദൃശ്യങ്ങള് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്
ഗുരുവായൂര്‍:* ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത്പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്ന സലീമിനെതിരെയാണ് ടെമ്പിള്പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്ഡിന്റെപരാതിയിലാണ് നടപടി. നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റുഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയില്എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന്നിയന്ത്രണമേര്പ്പെടുത്തിയിരുന്നു. ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ളകൃഷ്ണവിഗ്രഹത്തില് മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു
വാട്ടർ അതോറിറ്റി എ. ഇ ആയി ചുമതലയേറ്റ ബാസില നാലകത്തിനെ ആദരിച്ചു.
വളാഞ്ചേരി: പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കേരളാ വാട്ടർ അതോറിറ്റിഅസിസ്റ്റൻ്റ് എഞ്ചിനിയർ (എ.ഇ) ആയി ചുമതലയേറ്റ് നാടിൻ്റെ അഭിമാനമായി മാറിയകൊളമംഗലം ബാവപ്പടി ബാസില നാലകത്തിനെ ഗ്രീൻ പവർ സാംസ്ക്കാരിക സമിതിയുടെനേതൃത്വത്തിൽ മൊമെൻ്റൊ നൽകി ആദരിച്ചു. ഗ്രീൻ പവർ സാംസ്ക്കാരിക സമിതി പ്രസിഡൻ്റ്പി.കെ.അബ്ബാസ്, സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,ഭാരവാഹികളായ ഫസൽ നാലകത്ത്, പി.കെ.റഫീഖ്, ടി.ടി.മുനവ്വർ,മുഹമ്മദ് നാലകത്ത് എന്നിവർ സംസാരിച്ചു. കുളമംഗലം ബാവപ്പടിസ്വദേശി നാലകത്ത് മുഹമ്മദ് സുബൈദ ദമ്പതികളുടെ മകളാണ് ബാസില.ഭർത്താവ് ബാവപ്പടിചുള്ളിക്കാട്ടിൽ റമീസ്, ഹൈമി, ഹാനി എന്നവർ മക്കളാണ്
വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു
വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു* എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച്കുറ്റിപ്പാല എക്സ്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുമെന്നും, ഈ സ്ഥലത്തെ കുറിച്ച് മുൻപും പരാതിഉണ്ടയിരുന്നു എന്ന് അസി: എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ പറഞ്ഞു.പ്രിവന്റീവ്ഓഫീസെർ മാരായ അജു,പ്രമോദ്, വിനെഷ്, അനുപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം സി കമറുദീനെയും പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റ് ചെയ്തു.
കാസർകോട്:* ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻഎംഎൽഎയുമായ എം സി കമറുദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടികെപൂക്കോയ തങ്ങളും അറസ്റ്റിലായി. കാസർകോട്, കണ്ണൂർ ജില്ലകളിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത് 168 കേസുകളുടെഅടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപംസ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികൾഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയുംപിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നും ഇ ഡി കണ്ടെത്തി.നേരത്തെമുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട 'ഫാഷൻഗോൾഡ്' തട്ടിപ്പുകേസിൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് കമ്പനിയുടെസ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട് ഇഡികണ്ടുകെട്ടിയത്.
മതിൽ പ്രതിനിധി സംഗമത്തിൻ്റെ റജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു.
താമരശ്ശേരി:* കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി 'അതിജീവനത്തിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ലഹരി, അരാഷ്ട്രീയവാദം, മതനിരാസം,ഭരണകൂട ഫാസിസം തുടങ്ങിയകാലഘട്ടത്തിലെ വെല്ലുവിളികൾക്കെതിരെ യുവജന പ്രതിരോധം തീർക്കുന്ന 'മതിൽ' പ്രതിനിധിസംഗമത്തിൻ്റെ താമരശ്ശേരി പഞ്ചായത്ത്തല റെജിഷ്ട്രേഷൻ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി മുഹമ്മദലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.പി. ഗഫൂർ,നജീബ് തച്ചംപൊയിൽ, കെ.സിഷാജഹാൻ, തസ്ലിം ഒ.പി,റംഷാദ് വെഴുപ്പൂർ,ഫസൽ ഈർപ്പോണ ചടങ്ങിൽ സംസാരിച്ചു. എ.പി സമദ് കോരങ്ങാട് സ്വാഗതവും വാഹിദ് അണ്ടോണ നന്ദിയും പറഞ്ഞു. ജവാദ്,നോനി ഷൗക്കത്ത്,ആസാദ് കാരാടി,മുഹമ്മദലി പരപ്പൻപൊയിൽ,വി.നൗഫീഖ് തുടങ്ങിയവർപങ്കെടുത്തു. കൊടുവള്ളി മണ്ഡലത്തിലെ ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികളുടെ സംഗമം മതിൽ ഏപ്രിൽ30 ന് മടവൂർ പാലസിലാണ് സംഘടിപ്പിക്കുന്നത്.
ലോകാരോഗ്യ ദിനാചരണം കുടുംബാരോഗികേന്ദ്രം വളാഞ്ചേരിയിൽ വച്ച് നടത്തി.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രം വളാഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം കുടുംബാരോഗികേന്ദ്രം വളാഞ്ചേരിയിൽ വച്ച് നടത്തി.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം യോഗത്തിൽ അധ്യക്ഷത വഹിച്ചു.കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ പി പ്രതിരോധ കുത്തിവെപ്പുകളുടെ…
എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും…
തവനൂർ വില്ലേജ് ഓഫിസർക്ക് യാത്രയയപ്പ് നൽകി
തവനൂർ: ദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലംകോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ ഉദ്യേഗസ്ഥനാണ് രാജേഷ് ചന്ദ്രനെന്ന് മണ്ഡലംകമ്മിറ്റി അഭിപ്രായപ്പെട്ടു .തവനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് വി കെ ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു .ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജന:സെക്രട്ടറി ഇ .പി രാജീവ് ഷാൾ അണിയിച്ച് ആദരിച്ചു. നവീൻ കൊരട്ടിയിൽ ,വി.ആർമോഹനൻ നായർ ,ദിലീപ് വെള്ളാഞ്ചേരി ,എരഞ്ഞിക്കൽ ബഷിർ,ടി.അസ്സീസ് മൂവ്വാങ്കര എന്നിവർ പ്രസംഗിച്ചു.
പി ആർ ജയനെ ആദരിച്ചു
തവനൂർ: കേരള കാർഷിക സർവകലാശാലയുടെ താൽകാലിക വി സി യായി നിയമിതനായ പി ആർജയനെ കേരള അഗ്രികൾച്ചറൽ ടീച്ചേഴ്സ് ഫോറവും കേരള അഗ്രികൾച്ചറൽ എംപ്ലോയീസ്യൂണിയന്റെയും സംയുക്ത അഭിമുഖ്യത്തിൽ കെപിസിസി അംഗം അഡ്വ എ എം രോഹിത്അനുമോദിച്ചു.നിലവിൽ തവനൂർ കാർഷിക സർവകലാശാല ഡീൻ പദവി വഹിക്കുന്ന പ്രൊ.പി ആർജയൻ തിങ്കളാഴ്ചയാണ് ചുമതല ഏറ്റെടുക്കാൻ പോകുന്നത്.അനുമോദന ചടങ്ങിൽ ഡോ. ധലിൻ,ഡോ. ആശ,സഞ്ജു സുകുമാരൻ,മോളി ടി.കെ ജാബിർ,ഹാരിസ്, അസീസ് എന്നിവർ പങ്കെടുത്തു.










