എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനംഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല മാറാട് കാക്കും കാശ്മീർ എന്നതായിരുന്നു പൊതുസമ്മേളനത്തിന്റെ മുദ്രാവാക്യം. മാറാട് ബലിദാനി നികൾ ആയിട്ടുള്ളവർക്ക് പുഷ്പാർച്ചനനടന്നു.എബിവിപി മുൻ സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽസെക്രട്ടറി പ്രദീപ്തവനൂർ,ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ, ബിജെപിവെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ പി സി, ശിവദാസൻ കാഞ്ഞിരമുക്ക്, ഹരീഷ്, ഗിരീഷ്എന്നിവർ സംസാരിച്ചു.2003 ൽ മാറാട് കടപ്പുറത്ത് നടന്ന ഹിന്ദു നരഹത്യയുടെ മറക്കാത്തസ്മരണകൾ നിലനിൽക്കുമ്പോൾ തന്നെ 2025 ൽ കാശ്മീരിൽ സമാന സ്വഭാവം ഉള്ള ഭീകരവിധ്വംസക രാഷ്ട്രവിരുദ്ധ ശക്തികളായ ഭീകര വാദി കളുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടു. ഈഭീകരവാദികൾ ഇന്നും നമ്മുടെ നാട്ടിൽ ആഭ്യന്തര ശത്രുക്കളായി വിരാജിക്കുന്നുണ്ട് ഇവർക്കെതിരെപൊതുസമൂഹം ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
