തൃത്താല : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ്മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തൃത്താല സ്റ്റേഷൻ പരിധിയിലെ തലക്കശ്ശേരിയിൽനിന്നും 962ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീർ പിടിയിലായത്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാപോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പിമനോജ് കുമാർ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് എം, ഹംസ കെഎന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്.

CrimeApril 30, 2025