എടപ്പാള്‍:എടപ്പാളില്‍ സ്വകാര്യ ബാറില്‍ നടന്ന സംഘര്‍ഷത്തിനിടെ ബാര്‍ ജീവനക്കാരെ അക്രമിച്ച്പരിക്കേല്‍പിച്ച സംഭവത്തില്‍ 5 പേര്‍ പിടിയില്‍.ചങ്ങരംകുളം സ്വദേശി 33 വയസുള്ളതന്‍സീര്‍,എടപ്പാള്‍ വട്ടംകുളം സ്വദേശി 26 വയസുള്ള മുഹമ്മദ് ഷെബീര്‍,പൊന്നാനി ചന്തപ്പടിസ്വദേശി 33 വയസുള്ള ശ്രീകാന്ത്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഷഹബാസ്മുഹമ്മദ്,എടപ്പാള്‍ വട്ടംകുളം സ്വദേശി 29 വയസുള്ള ഫക്രുദ്ധീന്‍ എന്നിവരെയാണ് ചങ്ങരംകുളംസിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.വെള്ളിയാഴ്ചവൈകിയിട്ടാണ് എടപ്പാള്‍ തൃശ്ശൂര്‍ റോഡിലെ സ്വകാര്യ ബാറില്‍ സംഘര്‍ഷം ഉണ്ടായത്.ബാറിലെവെയിറ്റര്‍ക്കും,സെക്യൂരിറ്റി ഗാര്‍ഡിനും ആണ് അക്രമത്തില്‍ പരിക്കേറ്റത്.പരിക്കേറെറവരെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യപിക്കാന്‍ എത്തിയവരോട്മുമ്പ് തരാനുള്ള ക്യാഷ് ചോദിച്ചതോടെ സംഘം ജീവനക്കാരനെ അക്രമിക്കുകയായിരുന്നു.തടയാന്‍എത്തിയ സെക്യൂരിറ്റിയെയും സംഘം മർദ്ദിച്ചു.ബാറില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ട് സംഘംരക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികള്‍ പിടിയിലായത് മറ്റു പല കേസിലും ഉള്‍പ്പെട്ടവരാണ് പ്രതികള്‍.വധശ്രമം ഉള്‍പ്പടെയുള്ളഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ്കേസെടുത്തിരിക്കുന്നത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ഹാജറാക്കി റിമാന്റ് ചെയ്തു.










