നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ് കാരിക രംഗങ്ങൾ തുടങ്ങിയ വിവിധമേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിത കളുടെപട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽചെയർ പേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇസംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്റൂഇ, സഹ മന്ത്രി മാരായ ലാനനുസൈ ബ, മുൻ ഫെഡറൽ നാഷണൽ കൗൺസി ൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിഎന്നി വരാണ്പട്ടികയി ൽ ഇടം നേടിയഇന്ത്യക്കാർ.
ഉംറ വിസ നിയമത്തിൽ മാറ്റം: വിസാ എൻട്രി കാലാവധി ഒരു മാസമായി കുറച്ചു.
ഉംറ തീർഥാടകരുടെ എൻട്രി വിസയുടെ കാലാവധി ഒരു മാസമായി കുറച്ചു. മുൻപുണ്ടായിരുന്ന മൂന്ന്മാസത്തെ വിസാ സാധുത ഇനി മുതൽ വിസാ അനുവദിച്ച തീയതി മുതൽ ഒരു മാസം മാത്രമായിരിക്കുമെന്ന് സഊദി അധി കൃതർ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകൾ പ്രകാരം, വിസ ഇഷ്യൂചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സഊദി യിൽ പ്രവേശന രജിസ്ട്രേഷൻപൂർത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്ക പ്പെടും. ഗൾഫ് മേഖലയിൽ ചൂട്കുറഞ്ഞതിനെ തുടർന്ന് ഉംറ തീർഥാട കരുടെ വരവ് കുത്തനെ ഉയരുമെന്ന്കണക്കാക്കുന്നതിനാലാണ് സുരക്ഷായുടെ ഭാഗമായി തീരുമാന മെന്ന് നാഷണൽ കമ്മറ്റി ഫോർഉംറാ ആൻഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫർ പറഞ്ഞു. മക്കയും മദീനയും കനത്തതിരക്കിൽ പ്പെടുന്നത് നിയന്ത്രി ക്കാനും തീർത്ഥാടക രുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റംലക്ഷ്യമിടുന്ന തായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഭനഷ്ടം നോക്കാതെ പൊരുതിയ സിപിഐക്ക് അഭിനന്ദനം; സമസ് മുഖപത്രം
പിഎം ശ്രീയിലെ CPI ഇടപെടലിൽ അഭിന ന്ദനം അറിയിച്ച് സമസ്ത മുഖപത്രം. ലാഭനഷ്ടംനോക്കാതെ പൊരുതിയ സിപിക്ക് അഭിനന്ദനമെന്ന് സമസ്ത മുഖപത്രം. സിപിഐയുടെതുറന്നെതിർപ്പാണ് സിപിഐഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതു സർക്കാരിൽ നിന്നുംസംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താൻ തയ്യാറായതിനെഅംഗീകരിക്കുന്നുവെന്നും സമസ്ത മുഖ പത്രം.പിഎം ശ്രീയിൽ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്സിപിഐ യുടെ തുറന്നെതിർ പ്പാണ്. ഭരണമുന്നണി യിലെ രണ്ടാമത്തെ കക്ഷിയെ പോലുംവിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരി വാർഅജൻഡകളെ അകറ്റിനിർത്തണമെന്ന ആശയതലമുള്ള സർവരെയും അമ്പര പ്പിച്ച കാര്യമാണ്. കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെ ന്നോ പിശകെന്നോ പറഞ്ഞ് സർക്കാരിനും ഇതിൽ നിന്ന്ഒഴിയാനാ വില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
എയർപോർട്ട് റോഡിൽ കൊണ്ടോട്ടി കരുവാങ്കല്ല് ചെങ്ങാനി മുല്ലപ്പടിക്ക് സമീപം ലോറിയും ഥാർജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്പരിക്കേറ്റു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയന് (16) ആണ്മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഹൃദയാഘാതമാണ് വിദ്യാർഥിയുടെ മരണ കാരണം. യുഎഇ ഗോൾഡൻ വിസ നേടിയ മിടുക്കനായ18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായവൈഷ്ണവിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുംഅധ്യാപകരും. ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീണവൈഷ്ണവ് ഒന്നാം വർഷ ബി.ബി.എ. മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് മാതാപിതാക്കൾ. വൃഷ്ടി കൃഷ്ണകുമാറാണ് ഇളയ സഹോദരി. കുഴഞ്ഞുവീണ വൈഷ്ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി.
കനത്തമഴ: മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
റെഡ് അലർട്ടിനെത്തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്ച അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറം ജില്ലയിലെഅങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഖനനപ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾനിർത്തിവയ്ക്കണം. മേഖലയിൽ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.
*സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.
കോടികളുടെ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റിൽ.
ഹർചരൺ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യാഗസ്ഥനെയാണ് സിബിഐഅറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. ഒന്നരക്കിലോസ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാർ, 22 ആഡംബര വാച്ച്, 40 ലീറ്റർ വിദേശമദ്യം, അനധികൃതതോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരൻ വഴി എട്ടുലക്ഷം രൂപയുടെകൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്.
രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എ.എൽഎയുടെ നേതൃത്വത്തിൽയോഗം ചേർന്നു
പട്ടാമ്പി: ഈ മാസം 18ന് നടക്കുന്ന രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾവിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെനേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർതുടങ്ങിയവർ പങ്കെടുത്തു. പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെസേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾമലമുകളിലും, മധ്യഭാഗത്തും, അടിവാരങ്ങളിലും ഒരുക്കാനും മാലിന്യമുക്ത പ്രവർത്തനങ്ങൾനടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനങ്ങൾതാഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനും യോഗത്തിൽ എംഎൽഎനിർദ്ദേശം നൽകി.
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതൽ പേർ കുടുങ്ങും?ശബരിമല സ്വർണ്ണം പൂശുന്ന വിവാദ കേസിൽ ഇതുവരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്ഐആറിലാണ് മുൻ ഭരണസമിതിയെ പ്രതി ചേർത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിച്ചെന്ന് എഫ്ഐആറിലുണ്ട്.ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ…










