10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

ചില്ലറ വില്പ്നക്കായി എത്തിച്ച 10 കിലോയിലേറെ വരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട്നെന്മാറ സ്വദേശി ഹക്കീമാണ് കഞ്ചാവുമായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ്സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽപിടിയിലായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെപിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾവളാഞ്ചേരിയിൽ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണം.

പൊന്നാനിയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഭാരതപ്പുഴയിലെ കർമ്മ  റോഡരികിലുള്ള കച്ചവടസ്ഥാപനങ്ങൾ കാരണം  ഗതാഗത തടസ്സങ്ങളും, അപകടങ്ങളും, ജനത്തിരക്കും വർദ്ധിക്കുന്നു. കർമ്മറോഡിനോട് ചേർന്നുള്ള  റവന്യൂ പുറമ്പോക്ക് ഭൂമിയിൽ റോഡിൽ നിന്നും നിശ്ചിത അകലത്തിൽനഗരസഭ കെട്ടിടം നിർമ്മിച്ചു നൽകി  കച്ചവട സ്ഥാപനങ്ങൾ  മാറ്റി  ഭാരതപ്പുഴയുടെ പ്രകൃതി ഭംഗിസംരക്ഷിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി കെ പി നൗഷാദലിമുഖ്യപ്രഭാഷണം നടത്തി. കെ ശിവരാമൻ,ടികെ അഷറഫ്, മുസ്തഫ വടമുക്ക്, ജെപി വേലായുധൻ, എപവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, ജാസ്മിൻ ആരിഫ്, പ്രവിത കടവനാട്, സലിംകുളക്കര, സി ജാഫർ, ഉസ്മാൻ തെയങ്ങാട്,അബു കാളമ്മൽ, സക്കീർ കടവ്,പി ഗഫൂർ,ശ്രീകല, വി വിയശോദ, എം അമ്മുകുട്ടി,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത്…

വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത് വാടക കോട്ടയത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്നും അരക്കിലോയിലധികം കഞ്ചാവ് വളാഞ്ചേരി പോലീസ് പിടികൂടി.യുപി റാംപൂർ സ്വദേശി ഗുല്ഫാം ഹുസൈന്റെകയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി എസ് എച്ച് ഓ കമറുദ്ദീൻ…

പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി.

അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം. റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ.  2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്‌മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.

ആഹ്ലാദ പ്രകടനം നടത്തി 

Pookkattiry : പുതുപള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രകടനം നടത്തി. കെ. കെ. മോഹനകൃഷ്ണൻ, എ. കെ മുസ്തഫ, കെ. പി. വേലായുധൻ, എം. ടി. അസീസ്, മൊയ്‌ദുഎടയൂർ, പി. ടി അയ്യൂബ് നൗഫൽ കലമ്പൻ, പി. ടി. സുധാകരൻ, ബിനു ജോൺ,ബഷീർ മാവണ്ടിയൂർ, വി. പി. ഷുക്കൂർ ,സി. സി. മുനീർ, എം. പി. ഇബ്രാഹിം മാസ്റ്റർ, അനുഷ സ്ലീമോവ്, മിന്നു രാജ്എന്നിവർ നേതൃത്വം നൽകി.

കടവല്ലൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു

പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില  പൂര്‍ത്തിയാക്കുക ലക്ഷ്യം; മന്ത്രി എം.ബി രാജേഷ്

ചാലിശ്ശേരി: വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എല്ലാസര്‍ക്കാര്‍ സ്‌കൂളുകളുടെയും വികസനത്തിനും പുരോഗതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ഉറപ്പുവരുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ്മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ചഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല അസംബ്ലി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായികഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 42.5 കോടി രൂപയാണ് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും   ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ടില്‍ നിന്നും 74 ലക്ഷം രൂപഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായാണ്ഫണ്ട് ലഭിച്ചത്. ജനുവരി പകുതിയോടെ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം നടത്തി എട്ട്മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചുതകര്‍ത്തു

എടപ്പാൾ: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ഇടിച്ചു തകര്‍ത്തു. നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തുനിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ ഇന്ന് വൈകുന്നേരം 4.15-ന് ആണ് അപകടം. അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍പ്രവേശിപ്പിച്ചു. 

ബസ്സിനുള്ളില്‍ വച്ച്‌ 15 കാരിയായ വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ ബസ്ജീവനക്കാരൻ പാലക്കാട് അറസ്റ്റിലായി.

പട്ടാമ്പി : പട്ടാമ്പി -എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളംസ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (48) നെയാണ് തൃത്താല പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ഇയാള്‍ ബസ്സില്‍ വച്ച്‌ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരോട് വിവരംപറയുകയും അധ്യാപകര്‍ തൃത്താല പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെ എസ് ഐഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത് . പോക്സോ അടക്കമുള്ള വകുപ്പുകള്‍ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു

മുക്കം: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു.  മുക്കത്ത് ഇന്നലെവൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ആണ് മരിച്ചത്.  കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.  കുളികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റുബന്ധുക്കളും പറയുന്നത്.  ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി.