പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി .

വളാഞ്ചേരി : കാർത്തല എ എൽ പി സ്കൂൾ കുഞ്ഞിപ്പ മെമ്മോറിയൽ യൂപി സ്കൂൾ 1990-2000 ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി കാർത്തല എൽ പി സ്കൂളിൽ വെച്ച് നടന്നപരിപാടി വളാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹീം മാരാത്ത്   ഉദ്ഘാടനം ചെയ്തു.   റിയാസ് അതവാനാട് അധ്യക്ഷത വഹിച്ചു. സഹ പാഠികളായിരുന്നവരിൽപ്രയാസമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാൻ സംഗമം ഐക്യകണ്ഠേനെതീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ ബഷീറ നൗഷാദ് അധ്യാപകരായ  പവിത്രൻ,മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു, പൂർവ്വ വിദ്യാർത്ഥികളായ ഇബ്രാഹീം, മുഹ്സിൻവടക്കുംമുറി, റിയാസുദ്ധീൻ കെ എം, ഫൗസിയ, സാജിറാ, എന്നിവർ സംസാരിച്ചു,  അരുൺ, ഹക്കീം, അൻസാർ ബാബു, അമീർ അലി,മുസ്ഥഫ നടു വഞ്ചേരി, നൗഫൽ, സുജല, പ്രജിത, ദിവ്യ എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.

കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതംതടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറിചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തും. ഗാന്ധിധാമില്‍നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലുംനിര്‍ത്തിയിട്ടിരിക്കുകയാണ്. *നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍* മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും(06602) കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും .

നാടുകാണി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

നിലമ്പൂർ: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാടുകാണി ചുരത്തില്‍ഗതാഗത നിയന്ത്രണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രികാല യാത്രക്കാണ് നിയന്ത്രണംഏര്‍പ്പെടുത്തിയത്. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാറാണ് ഉത്തരവിട്ടത്. വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ വഴിക്കടവ് ആനമറിയില്‍ പൊലീസ് ക്യാമ്ബ് ചെയ്യും. നാടുകാണി ചുരം ഉരുള്‍പൊട്ടല്‍ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി. 

*പൊന്നാനിയിൽ വലനിറയെ കിളിമീൻ; പക്ഷെ പ്രതീക്ഷ തകർത്ത്‌ കാലാവസ്ഥ 

പൊന്നാനി:ട്രോളങ്‌ നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക്വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. പ്രതീക്ഷയേകി കിളിമീൻ കൊട്ടനിറച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ബോട്ടുകൾ തീരമണഞ്ഞു. മത്സ്യ ലഭ്യതയനുസരിച്ച്രണ്ടും മൂന്നും ദിവസം ആഴക്കടലിൽ തങ്ങേണ്ടതായിരുന്നു ഇവ.   52 ദിവസത്തെ ട്രോളിങ് നിരോധം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ആഴക്കടൽ ലക്ഷ്യമാക്കിതുഴയെറിയാനുള്ള ഒരുക്കത്തിനിടെയാണ് രാത്രിയിൽ ഫിഷറീസിൽനിന്ന് കാലാവസ്ഥാ മുന്നറിയിപ്പ്വന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമായതിനാൽ പുലർച്ചെ ഒന്നോടെ ബോട്ടുകൾ കടലിലേക്ക്‌പുറപ്പെട്ടു. കിളിമീൻ വലനിറച്ചെങ്കിലും അന്തരീക്ഷം ഇരുണ്ടതോടെ   മടങ്ങി. ഉച്ചയ്‌ക്കുശേഷം ചെറുതുംവൈകിട്ടോടെ വലിയ ബോട്ടുകളും തിരിച്ചെത്തി. ആദ്യമെത്തിയ ബോട്ടുകളിലെ മത്സ്യത്തിന് നല്ല വിലകിട്ടി. കൊട്ടയ്‌ക്ക് 3200 രൂപയ്‌ക്കാണ്‌ വിറ്റത്‌. വൈകിട്ടോടെ 2600 രൂപവരെയായി.   ട്രോളങ്‌ നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക് വലയെറിഞ്ഞമത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. 

കേരള ക്ഷേത്രകലാ അക്കാദമി അവാർഡ് നിറവിൽ കടന്നമണ്ണ ശ്രീനിവാസൻ 

അനുഷ്ഠാന കലയായ കളമെഴുത്തു പാട്ടിനെ ശില്പശാലകളിലൂടെ ജനകീയമാക്കുന്ന കലാകാരൻകടന്നമണ്ണ ശ്രീനിവാസന് 2021 ലെ കേരള ക്ഷേത്രകലാ അക്കാദമി യുവ പ്രതിഭ പുരസ്കാരം.7500 രൂപയും പ്രശസ്തി പത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കളമെഴുത്തു പാട്ടിനെ ജാതിമതവ്യത്യാസമില്ലാതെ പരിചയപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനും   അശ്രാന്ത പരിശ്രമം ചെയ്യുന്നശ്രീനിവാസൻ 149 കളംപാട്ട് ശില്പശാലകൾ പൂർത്തിയാക്കിയിട്ടുണ്ട്.കലയെ പരിചയപ്പെടാനും, അടുത്തറിയാനും ജാതിമത വിഭാഗീയതയുടെ ആവശ്യമില്ല എന്നും,ഈയൊരു ചിന്തയാണ് തൻറെകളംപാട്ട് ശില്പശാലകൾക്കു പിന്നിലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കളമെഴുത്ത് പാട്ടിനും,കളംപാട്ട്ശില്പശാലകൾക്കും കിട്ടിയ പരമോന്നത ബഹുമതികളിൽ ഒന്നാണ് ക്ഷേത്രകല അക്കാദമി പുരസ്കാരംഎന്നും,ഈ പുരസ്കാരം തിരുമാന്ധാംകുന്നിലമ്മയ്ക്കും ഗുരുനാഥന്മാർക്കും സമർപ്പിക്കുന്നു എന്നുംശ്രീനിവാസൻ പറഞ്ഞു.

അഫ്ളലുൽ ഉലമ പാസായ അമൃതയെ ആദരിക്കാൻ കൈപ്പുറം അബ്ബാസ് എത്തി.

തൃത്താല: കരിങ്ങനാട് സലഫിയ്യ അറബിക്ക് കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ അഫ്ളലുൽഉലമ പാസായ തൃത്താല തെക്കേപ്പാട്ട് വീട്ടിൽ അമൃതയെ ആദരിക്കാൻ പരിസ്ഥിതി പ്രവർത്തകൻകൈപ്പുറം അബ്ബാസ് എത്തി അറബിക്ക് ടീച്ചറാകാനാണ് അമൃതയുടെ ആഗ്രഹമെന്ന് വീട്ടുകാർഅബ്ബാസിനോട് പറഞ്ഞു. തൃത്താല ഗവൺമെന്റ ആശുപത്രിക്ക് സമീപത്തെ അമൃതയുടെ വീട്ടിലെത്തിഉപഹാരം നൽകി അബ്ബാസ് അമൃതയെ ആദരിച്ചു.  അമ്മ സുനിത,അച്ചൻ ബ്രജീഷ് കുമാർ.

ഇന്നെലകൾ ചിതലരിക്കാത്ത ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക്.

പുലാമന്തോള്‍ : മൂന്നു പതിറ്റാണ്ട് മുൻപ് ഒന്നിച്ചു പഠിച്ചവർ, ഓരോ പരീക്ഷകളും, ഓരോആഘോഷങ്ങളും, ഒരേ സ്റ്റേജും, ഒരേ കളിമുറ്റവും സമ്മാനിച്ച ഇന്നലെകളിലെ മധുരവും, കയ്പും, ഒരിക്കൽ കൂടി പങ്കിടാൻ ഒന്നിച്ചു ചേർന്നു. പുലാമന്തോൾ ഗവ: ഹൈസ്കൂളിലെ 1992-93 SSLC ബാച്ചുകാരാണ്  ഇന്നലെകളിലെ മധുരമായ ഓർമകൾ പങ്കിടാൻ 2022 ജൂലൈ 31 ഞായറാഴ്ച്ചഹൈസ്കൂളില്‍ ഒത്തുകൂടിയത്. നിസാർ പാലൊളി കുളമ്പ് അധ്യക്ഷനായ പരിപാടി സ്കൂൾപ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സാഗരൻ മാസ്റ്റര്‍ പി.ജി ഉദ്ഘാടനം ചെയ്തു. ശ്രീജയുടെയുംഷീനയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ സൈനുദ്ധീൻ പാറാന്തോടന്‍സ്വാഗതം പറഞ്ഞു. കേക്ക് കട്ടിങ്ങിനു ശേഷം രഞ്ജിത്തിന്റെ ഘന ഗംഭീരമായ ആമുഖപ്രഭാഷണത്തോടെ തിരിച്ചറിയലും സൊറ പറച്ചിലുമെന്ന സൗഹൃദ സംഗമം ആരംഭിച്ചു. മൺമറഞ്ഞുപോയ അദ്ധ്യാപകർക്കും സഹപാഠികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.  1993 ബാച്ചിന്റെ സ്നേഹോപഹാരമായി സ്കൂളിലെ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ മോട്ടോർ പമ്പ്സെറ്റ് സ്കൂള്‍ അധികൃതർക്ക് കൈമാറി. പൂർത്തീകരിക്കാൻ കൊതിച്ച ഓർമ്മകൾ ചികയുമ്പോൾ എത്തിച്ചേരുന്നത് കലാലയജീവിതത്തിലേക്കാവുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. അജയകുമാർമാസ്റ്റർ ആശംസകളർപ്പിച്ചു. തുർടന്ന് പൂർവ്വ അധ്യാപകരെ ആദരിച്ചു. അധ്യാപകരായ സർവ്വശ്രീ രമണൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, അബ്രഹാം മാസ്റ്റർ, ചന്ദ്രിക ടീച്ചർ,സാലി  മാസ്റ്റർ, വേണു മാസ്റ്റർ, ഖാലിദ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർഎന്നിവർ ആദരവേറ്റുവാങ്ങി ആശംസകളർപ്പിച്ചു സംസാരിച്ചു. അടിച്ചമർത്തലിൻ്റെയും, ചേരിതിരിവിൻ്റെയും,അതിപ്രസരണത്തിൻ്റെയും വർത്തമാനകാലത്ത് വർഗ്ഗ - വർണ്ണവ്യത്യാസമില്ലാതെ ഒരുമിച്ച് പഠിച്ചവരെന്ന ഒറ്റ വികാരത്തിൽ ഒത്തുകൂടി ഒരുമിച്ച് ഭക്ഷണം കഴിച്ച്ഓർമ്മകൾ പങ്കിടാൻ ഒത്തുകൂടുന്നത് ഒരു വലിയ സന്ദേശമാണ് നൽകുന്നതെന്ന് രമണൻ മാസ്റ്റർകൂട്ടിച്ചേർത്തു. തുടർന്ന് SSLC, PLUS TWO പരീക്ഷകൾ വിജയിച്ച അവരുടെ മക്കളെ മെമെന്റോ നൽകിഅനുമോദിച്ചു.  മൂസക്കുട്ടി, ഷാനവാസ്, നൗഷാദ്,സാഫിറ, രാജേശ്വരിഎന്നിവർ സംസാരിച്ചു. പ്രോഗ്രാംകമ്മിറ്റി കൺവീനർ ഇബ്നുഷാഹ് നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഗോ ടു യുവർ ക്ലാസ്സസ്സ് എന്ന ക്ലാസ്സ്തല സംഗമം നടന്നു. പിന്നീട് ഫോട്ടോ സെഷനു ശേഷം അംഗങ്ങളുടെ കലാപരിപാടികൾക്ക് നജീബ്, നാസർ, മനോജ്,ഹനീഫ, ഹരിദാസ്, ശ്രീജ തുടങിയവർ നേതൃത്വംനൽകി. സമ്മാനപ്പെരുമഴയിൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ അമൽ ഷോബിതയും രണ്ടാം സമ്മാനംറിസ്റ്റ് വാച്ച് ഷീജയും മൂന്നാം സമ്മാനം പെർഫ്യൂം സുബൈദയും കരസ്ഥമാക്കി. 4 മണിച്ചായക്കു ശേഷം ഇനിയും ഇന്നലെകൾ പങ്കിടാൻ ഒരുമിച്ചുകൂടാമെന്ന് പറഞ്ഞ് യാത്ര പറയുമ്പോൾ നേരം 6 മണിയുംകഴിഞ്ഞിരുന്നു.

വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; ഹൈ ടെക്ക് കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പൊക്കി 

അട്ടപ്പാടി : പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർകെ.ആർ.അജിത്തും പാർട്ടിയും, അട്ടപ്പാടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭൂതിവഴിയിൽവീട്ടുവളപ്പിൽ ഗ്രോബാഗുകളിൽ ആയി നട്ടുനനച്ച സൂക്ഷിച്ചിരുന്ന 20 കഞ്ചാവ് ചെടികൾകണ്ടെടുത്തത്. രാധാകൃഷ്ണൻ എന്നയാളാണ് വീട്ടുമുറ്റത്ത് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിപിടിയിലായത്.  ഏകദേശം 5 മാസം പ്രായം ആയിട്ടുള്ള കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയത് ആവശ്യമായവെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ പരിപാലിച്ചു പോന്നിരുന്നത് പ്രതിയെമണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ടി.പി മണികണ്ഠൻ സിവിൽ എക്സൈസ്ഓഫീസർമാരായ സുമേഷ്,വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി,  ഡ്രൈവർ പ്രദീപ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി: മുക്കം പോലീസിന്‌ പൊൻതൂവൽ 

മുക്കം:* മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കംപോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്. ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി രാജേഷ്മർഖ(24)യാണ് പിടിയിലായത്. ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. മുക്കംപാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറി കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ്കാണാതായത്. നിർമാണക്കമ്പനിയുടെ ഓവർസിയർ ഉടനെ മുക്കം പോലീസിൽ വിവരം അറിയിച്ചു. മുക്കത്തെകടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഗസ്ത്യൻമുഴി ഭാഗത്തേക്കാണ് ലോറിപോയതെന്ന് കണ്ടെത്തി. പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട്, കളൻതോട് സ്ഥാപിച്ചക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഈ ക്യാമറയിൽ ലോറിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻകഴിഞ്ഞില്ല. ഇതോടെ, താമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് മനസ്സിലായി. താമരശ്ശേരിറോഡിലെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വാഹനം കടന്നുപോയതായികണ്ടെത്തി. ഇതിനിടെ, ടിപ്പർഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിച്ചു. വയനാടുഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ടിപ്പർലോറി ഡ്രൈവർമാർ ഗ്രൂപ്പിൽമറുപടിസന്ദേശം നൽകി. ഉടനെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് കല്പറ്റ ഇൻസ്പെക്ടർ ബിജുവിനെബന്ധപ്പെട്ടു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കല്പറ്റ ഇൻസ്പെക്ടർ സിജു ഗുണ്ടൽപേട്ടിൽ ആയിരുന്നു. ലോറി കളവുപോയിട്ടുണ്ടെന്നും യാത്രമധ്യേ കണ്ടെത്തിയാൽ പിടികൂടണമെന്നും സന്ദേശം നൽകി. തുടർന്ന് കേരള അതിർത്തി കടന്ന് 11 കിലോമീറ്റർ അകലെ ഗുണ്ടൽപേട്ട ആനക്കുളത്ത് ടിപ്പർലോറികണ്ടെത്തി. ഡീസൽ തീർന്നതിനെത്തുടർന്ന് നടുറോഡിൽ കുടുങ്ങിയ ടിപ്പർലോറിയും ഡ്രൈവറെയുംപോലീസ് പിടികൂടുകയായിരുന്നു. 25 കിലോമീറ്റർ അകലെ ചെന്ന് ഡീസൽ വാങ്ങിക്കൊണ്ടുവന്ന്ഒഴിച്ചിട്ടും ലോറി സ്റ്റാർട്ടായില്ല. തുടർന്ന് ഗുണ്ടൽപേട്ടിൽനിന്ന് വർക്‌ഷോപ്പ് ജീവനക്കാരെ കൊണ്ടുവന്നാണ് ലോറി നന്നാക്കിയത്. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയ ലോറി നന്നാക്കിയത്. പുലർച്ചയോടെലോറിയെയും പ്രതിയെയും മുക്കത്ത് എത്തിച്ചു. ഇൻസ്പെക്ടർ കെ. പ്രജീഷ്, സി.പി.ഒ. നിതിൻതോമസ്, ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തി ഉടമകൾക്ക്തിരികെനൽകിയത്.

മലപ്പുറത്ത് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ടോറസ് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി 

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്രപൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന് സമീപത്ത്വെച്ചാണ്അപകടം നടന്നത്. ശരീരത്തിലൂടെ ടോറസ് ലോറി കയറിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത്വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തിരൂർ ഭാഗത്തുനിന്ന് ചമ്രവട്ടം ഭാഗത്തേക്ക്പോകുകയായിരുന്ന ടോറസ് ലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന്ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറികയറി ഇറങ്ങുകയായിരുന്നു. മരണപ്പെട്ട ഹരി നമ്പൂതിരി ബി.പി അങ്ങാടി പാട്ടുപറമ്പ് ക്ഷേത്രത്തിലെപൂജാരിയായയാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷംമൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ ഇദ്ദേഹത്തെ ഇടിച്ചിട്ട് നിർത്താതെ പോയ ടോറസ് ലോറി തിരൂർ സി.ഐ യുടെനേതൃത്വത്തിൽ പിൻ തുടർന്ന് തിരൂർ ചമ്രവട്ടം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് ലോറിയുടെഡ്രൈവർ തൃശൂർ മാള സ്വദേശിയായ ഡ്രൈവറേയും വാഹനവും തിരൂർ പോലീസ്കസ്റ്റഡിയിലെടുത്തു. അതേസമയം അപകടം നടന്ന സ്ഥലം തിരൂർ അഗ്നിരക്ഷാസേനഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ശുചീകരണം നടത്തി.