വളാഞ്ചേരി : കാർത്തല എ എൽ പി സ്കൂൾ കുഞ്ഞിപ്പ മെമ്മോറിയൽ യൂപി സ്കൂൾ 1990-2000 ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി കാർത്തല എൽ പി സ്കൂളിൽ വെച്ച് നടന്നപരിപാടി വളാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹീം മാരാത്ത് ഉദ്ഘാടനം ചെയ്തു.
റിയാസ് അതവാനാട് അധ്യക്ഷത വഹിച്ചു. സഹ പാഠികളായിരുന്നവരിൽപ്രയാസമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാൻ സംഗമം ഐക്യകണ്ഠേനെതീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ ബഷീറ നൗഷാദ് അധ്യാപകരായ പവിത്രൻ,മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു, പൂർവ്വ വിദ്യാർത്ഥികളായ ഇബ്രാഹീം, മുഹ്സിൻവടക്കുംമുറി, റിയാസുദ്ധീൻ കെ എം, ഫൗസിയ, സാജിറാ, എന്നിവർ സംസാരിച്ചു, അരുൺ, ഹക്കീം, അൻസാർ ബാബു, അമീർ അലി,മുസ്ഥഫ നടു വഞ്ചേരി, നൗഫൽ, സുജല, പ്രജിത, ദിവ്യ എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.










