/മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി: മുക്കം പോലീസിന്‌ പൊൻതൂവൽ 

മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി: മുക്കം പോലീസിന്‌ പൊൻതൂവൽ 

മുക്കം:* മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കംപോലീസ് പിടികൂടിമുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർകമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടിമധ്യപ്രദേശ് സ്വദേശി രാജേഷ്മർഖ(24)യാണ് പിടിയിലായത്ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തുമുക്കംപാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറി കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ്കാണാതായത്.

നിർമാണക്കമ്പനിയുടെ ഓവർസിയർ ഉടനെ മുക്കം പോലീസിൽ വിവരം അറിയിച്ചുമുക്കത്തെകടകളിലെ സി.സി.ടി.വിദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഗസ്ത്യൻമുഴി ഭാഗത്തേക്കാണ് ലോറിപോയതെന്ന് കണ്ടെത്തിപോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട്കളൻതോട് സ്ഥാപിച്ചക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു ക്യാമറയിൽ ലോറിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻകഴിഞ്ഞില്ലഇതോടെതാമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് മനസ്സിലായിതാമരശ്ശേരിറോഡിലെ കടകളിലെ സി.സി.ടി.വിദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വാഹനം കടന്നുപോയതായികണ്ടെത്തി.

ഇതിനിടെടിപ്പർഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിച്ചുവയനാടുഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ടിപ്പർലോറി ഡ്രൈവർമാർ ഗ്രൂപ്പിൽമറുപടിസന്ദേശം നൽകിഉടനെ മുക്കം ഇൻസ്പെക്ടർ കെപ്രജീഷ് കല്പറ്റ ഇൻസ്പെക്ടർ ബിജുവിനെബന്ധപ്പെട്ടു.

ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കല്പറ്റ ഇൻസ്പെക്ടർ സിജു ഗുണ്ടൽപേട്ടിൽ ആയിരുന്നുലോറി കളവുപോയിട്ടുണ്ടെന്നും യാത്രമധ്യേ കണ്ടെത്തിയാൽ പിടികൂടണമെന്നും സന്ദേശം നൽകി.

തുടർന്ന് കേരള അതിർത്തി കടന്ന് 11 കിലോമീറ്റർ അകലെ ഗുണ്ടൽപേട്ട ആനക്കുളത്ത് ടിപ്പർലോറികണ്ടെത്തിഡീസൽ തീർന്നതിനെത്തുടർന്ന് നടുറോഡിൽ കുടുങ്ങിയ ടിപ്പർലോറിയും ഡ്രൈവറെയുംപോലീസ് പിടികൂടുകയായിരുന്നു. 25 കിലോമീറ്റർ അകലെ ചെന്ന് ഡീസൽ വാങ്ങിക്കൊണ്ടുവന്ന്ഒഴിച്ചിട്ടും ലോറി സ്റ്റാർട്ടായില്ല.

തുടർന്ന് ഗുണ്ടൽപേട്ടിൽനിന്ന് വർക്‌ഷോപ്പ് ജീവനക്കാരെ കൊണ്ടുവന്നാണ് ലോറി നന്നാക്കിയത്അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

രാത്രി ഒമ്പതുമണിയോടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയ ലോറി നന്നാക്കിയത്പുലർച്ചയോടെലോറിയെയും പ്രതിയെയും മുക്കത്ത് എത്തിച്ചുഇൻസ്പെക്ടർ കെപ്രജീഷ്സി.പി.നിതിൻതോമസ്ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തി ഉടമകൾക്ക്തിരികെനൽകിയത്.