/കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

കാസര്‍കോട്കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതംതടസപ്പെട്ടുമുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്വെള്ളംകയറിചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി.

പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളംപുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നുതിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തുംഗാന്ധിധാമില്‍നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലുംനിര്‍ത്തിയിട്ടിരിക്കുകയാണ്.

*നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍*

മഡ്ഗാവ് ജംഗ്ഷന്‍മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി

മെംഗളൂരു സെന്‍ട്രല്‍മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും(06602)

കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും

ലോക്മാന്യ തിലക്കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും

കാര്‍വാര്‍യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും .