/വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; ഹൈ ടെക്ക് കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പൊക്കി 

വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; ഹൈ ടെക്ക് കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പൊക്കി 

അട്ടപ്പാടി : പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർകെ.ആർ.അജിത്തും പാർട്ടിയുംഅട്ടപ്പാടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭൂതിവഴിയിൽവീട്ടുവളപ്പിൽ ഗ്രോബാഗുകളിൽ ആയി നട്ടുനനച്ച സൂക്ഷിച്ചിരുന്ന 20 കഞ്ചാവ് ചെടികൾകണ്ടെടുത്തത്രാധാകൃഷ്ണൻ എന്നയാളാണ് വീട്ടുമുറ്റത്ത് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിപിടിയിലായത്.

 ഏകദേശം 5 മാസം പ്രായം ആയിട്ടുള്ള കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയത് ആവശ്യമായവെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ പരിപാലിച്ചു പോന്നിരുന്നത് പ്രതിയെമണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ടി.പി മണികണ്ഠൻ സിവിൽ എക്സൈസ്ഓഫീസർമാരായ സുമേഷ്,വിജീഷ് കുമാർഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി,  ഡ്രൈവർ പ്രദീപ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.