ചങ്ങരംകുളം പന്താവൂർ ദേശീയപാതയിൽ അപകടമായി മരം റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നു; അവഗണിച്ച് അധികൃതർ 

ചങ്ങരംകുളം: കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി  ചങ്ങരംകുളംപന്തവൂരിൽ  ദേശീയ പാതയോട് ചേർന്ന് മരം ചരിഞ്ഞു നിൽക്കുന്നു. പന്താവൂർ സുസുക്കിഷോറൂമിനും പഞ്ചായത്ത്‌ കിണറിനും സമീപമായിട്ടാണ് മരം റോഡിലേക്ക് ഏത് സമയവും വീഴും എന്നനിലയിൽ ചരിഞ്ഞു നിൽക്കുന്നത്. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും  എപ്പോഴും കടന്ന് പോകുന്ന ദേശീയ പാതയോരത്തെഈ മരം ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. മരത്തിനു സമീപമായി നിരവധികച്ചവടക്കാരും ഉണ്ട്, അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളും ഇതുവഴി കടന്ന്പോകുന്നുണ്ട്. മരം മുറിച്ചു മാറ്റുന്നതിന് അധികൃതരെ പലതവണ അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായില്ലഎന്ന്  നാട്ടുകാർ പറഞ്ഞു.അധികൃതർ ഒന്ന് കണ്ണ്തുറന്നാൽ ചിലപ്പോൾ വൻ ദുരന്തം ഒഴിവാക്കാൻകഴിയും. 

ഓണം ഖാദി മേള മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കുംപ്രവൃത്തികള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സമരത്തില്‍ ഗാന്ധിജിപ്രയോഗിച്ച വലിയ ആയുധമായിരുന്നു ഖാദി വസ്ത്രങ്ങള്‍. ഖാദി വസ്ത്രങ്ങള്‍ നമ്മുടെ ദേശീയതയുടെഭാഗമായി കൂടി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഖാദി മേളയുടെ ഭാഗമായി ഒരുക്കുന്നസമ്മാനക്കൂപ്പണുകളുടെ വിതരണവും ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. പാലക്കാട് ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്നഗരസഭ അംഗം ബി സുഭാഷ്, സര്‍വ്വോദയ സംഘം സെക്രട്ടറി കെ.പ്രജീഷ്, അകത്തേത്തറ ഖാദിഉത്പാദക സഹകരണസംഘം പ്രസിഡന്റ് പി.എം. രാജു, പി. വിശ്വന്‍, രജനി, ഖാദി പ്രൊജക്ട്ഓഫീസര്‍ പി.എസ്. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ 

പതിനാറുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പുതുപ്പാടി:അടിവാരം മേലെ പൊട്ടി കൈ വിനുവിൻ്റെ മകൾ വിദ്യ (16)നെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി ഹൈസ്കൂളിൽ ഈ വർഷം SSLCപഠനം പൂർത്തീകരിച്ച് +1 പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. മാതാവ്: ബീന. സഹോദരങ്ങൾ: വിസ്മയ, വിഷ്ണു. താമരശ്ശേരി…

എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 – കോടിരൂപയുടെ പദ്ധതികളുടെ അവലോകനയോഗം  

അബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 - കോടി രൂപയുടെ പദ്ധതികളുടെ അവലോകനയോഗം കോട്ടക്കൽ നിയോജകമണ്ഡലം MLA പ്രൊഫസർ അബിദ് ഹുസൈൻ തങ്ങൾ അവർ കളുടെ അദ്ധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍നടന്നു. കുററിപ്പും…

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. 

 മജ്ലിസ് ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം SSLC, PLUS TWO,മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. അതോടൊപ്പം സംസ്ഥാന TAEKWONDO ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയമുഹമ്മദ് ഷിഫാൻ, വെങ്കല മെഡൽ കരസ്ഥമാക്കിയ അബ്ദുസമദ് എന്നീ വിദ്യാർഥികളെയുംഅനുമോദിച്ചു.  ജൂനിയർ റെഡ് ക്രോസ് എൻറോൾമെന്റ്, ഓളം പത്രത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം എന്നിവയുംനടന്നു.  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ A. P സബാഹ് നിർവഹിച്ചു.  പിടിഎ പ്രസിഡണ്ട് അബ്ദുൽ മനാഫ് വി.പി അധ്യക്ഷനായ ചടങ്ങിൽ മജ്ലിസ് എജ്യൂക്കേഷനൽകോംപ്ലക്സ് പ്രസിഡണ്ട് KSA തങ്ങൾ മുഖ്യാതിഥിയായിരുന്നു.  സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ, സദർ മുഅല്ലിം ഖയ്യൂം വാഫി, സ്റ്റാഫ് സെക്രട്ടറിഅബ്ദുറഹിൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,  സ്പീക്കർ  നസ്‌ല ശിഫ  പരിപാടിക്ക് നന്ദി അർപ്പിച്ചു.

വാർഡ് സഭ യോഗം ചേർന്നു 

വളാഞ്ചേരി നഗരസഭ *ഡിവിഷൻ 5, കാരാട്* വാർഡ് സഭാ യോഗം ചെയർമാൻ *അഷ്റഫ്അമ്പലത്തിങ്ങൽ* ഉദ്ഘാടനം ചെയ്തു. എം.പി.ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വെസ്റ്റേൺ പ്രഭാകരൻ, ഷാഹുൽ ഹമീദ് മാസ്റ്റർ, പി.വി ബദറുന്നീസ ടീച്ചർ എന്നിവർ സംസാരിച്ചു. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടിക,പി. എം എ വൈ 6-th 7-thഡി പി ആർ പട്ടികഅംഗീകരിച്ചു.യോഗത്തിൽ  പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിൽ വിജയിച്ച  ബദറുന്നീസ ടീച്ചർക്കുള്ള ഉപഹാരം നഗരസഭചെയർമാൻ നൽകി. വാർഡ് സഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്ക് തെങ്ങിൻ തൈകൾ നൽകി. വിതരനോൽഘാടനം വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ നിർവഹിച്ചു.തുടർന്ന്പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു....

നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി .

തിരുവനന്തപുരം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. നാളെയും ശക്തമായ മഴ തുടരുമെന്നകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.  1. പാലക്കാട് പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസറ്റ് 5 ന്   അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്നമുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. 2. ആലപ്പുഴ  ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസറ്റ് 5 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.  3. തൃശൂർ  മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസറ്റ് 5 ന്അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല. 4. പത്തനംതിട്ട  അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്നസാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് അഞ്ചിന് (5/08/22)   ജില്ലാ കളക്ടർഅവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റംഉണ്ടായിരിക്കില്ല. 5. കോട്ടയം കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) ജില്ലാ കളക്ടർഅവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  6. ഇടുക്കി ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംവെള്ളിയാഴ്ച അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കുംമാറ്റമുണ്ടായിരിക്കില്ല. എന്നാൽ അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയംക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർനിർദ്ദേശിച്ചു.  7. എറണാകുളം എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ (05/08/22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  8. വയനാട് വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ ( വെള്ളി ) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽസ്കൂളുകൾക്ക് അവധി ബാധകമല്ല.  9. കണ്ണൂർ  കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഅവധി. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല. 

അപകടകരമായ രീതിയിൽ ഭാരതപ്പുഴയിൽ മീൻപിടിത്തം. 

പൊന്നാനി : കുത്തിയൊലിക്കുന്ന ഭാരതപ്പുഴയിലെ മീൻപിടിത്തം ആശങ്കയുണ്ടാക്കുന്നു. ചമ്രവട്ടംപാലത്തിനുസമീപത്ത് നടക്കുന്ന മീൻപിടിത്തമാണ് ഏറെ ആശങ്കയുയർത്തുന്നത്. പുഴയിലെ പാർശ്വഭിത്തിയില്ലാത്ത ഭാഗത്താണ് ആളുകൾ കൂട്ടമായി മീൻപിടിക്കാനെത്തുന്നത്. റഗുലേറ്ററിനടിയിലൂടെ പുഴ ശക്തമായി അറബിക്കടലിലേക്ക് ഒഴുകുകയാണ്. ഇവിടെയാണ്മീൻപിടിത്തവും തകൃതിയായി നടക്കുന്നത്. പുഴ ഇരുകരമുട്ടിയാണ് ഇപ്പോൾ ഒഴുകുന്നത്. തീരത്തുനിന്ന് വലയെറിഞ്ഞും ചൂണ്ടയിട്ടുമാണ്മീൻപിടിക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ പുഴയിൽ കുളിക്കുന്നതുംഇറങ്ങുന്നതുമെല്ലാം അധികൃതർ വിലക്കിയിട്ടുണ്ട്. കരയിൽ നിന്നുകൊണ്ട് മീൻപിടിക്കുന്നതിന്നിരോധനമേർപ്പെടുത്തിയിട്ടില്ലെങ്കിലും സുരക്ഷിതമല്ലാത്ത തീരത്ത് നിലയുറപ്പിച്ച് മീൻപിടിക്കുന്നതിന്അപകടസാധ്യതയേറേയാണ്. വെള്ളം ഉയരുമ്പോൾ ധാരാളം മീൻ ലഭിക്കാറുണ്ടെന്നതിനാലാണ് സുരക്ഷയില്ലാത്ത സ്ഥലത്തും മീൻപിടിത്തത്തിൽ ആളുകൾ ഏർപ്പെടുന്നത്. അപകടം വിളിച്ചുവരുത്തുന്ന ഇത്തരം നടപടികളിൽനിന്ന്ആളുകൾ സ്വയം പിൻമാറണമെന്നും അല്ലെങ്കിൽ അധികൃതർ അവരെ പിന്തിരിപ്പിക്കണമെന്നുമാണ്നാട്ടുകാർ ആവശ്യപ്പെടുന്നത്. 

ജില്ലാതല വിജയോത്സവം: ജില്ലാ പഞ്ചായത്ത് വിജയികളെ അനുമോദിച്ചു 

ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെആഭിമുഖ്യത്തില്‍ ജില്ലാതല വിജയോത്സവം നടന്നു. പരിപാടിയില്‍ 2022 ല്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയുംഅനുമോദിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 39396 വിദ്യാര്‍ത്ഥികള്‍ പരീക്ഷഎഴുതിയതില്‍ 38996 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 98.98 ശതമാനം വിജയശതമാനംനേടിയ ജില്ല സംസ്ഥാനത്ത് 11-ാം സ്ഥാനം കരസ്ഥമാക്കി. 2178 പെണ്‍കുട്ടികളും 624 ആണ്‍കുട്ടികളുമുള്‍പ്പടെ 2802 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയത്. 118 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി. ഇതില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളും 34 എയ്ഡഡ്സ്‌കൂളുകളും 37 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. വിജയോത്സവത്തിന്റെ ഉദ്ഘാനംഅഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഐ.എസ്.ഒസര്‍ട്ടിഫിക്കറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനവും എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യമൊരുക്കി പരീക്ഷ എഴുതാന്‍ വേണ്ടസജ്ജീകരണങ്ങളൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അഡ്വ. കെപ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയാണ്. സര്‍ക്കാര്‍ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി. ഇന്നത്തെ കുട്ടികളാണ് നാളത്തെവാഗ്ദാനങ്ങളെന്നും നാടിനെ നയിക്കേണ്ടവരെന്നും എം.എല്‍.എ പറഞ്ഞു. തങ്ങള്‍ക്ക് താത്പര്യമുള്ളമേഖലകള്‍ കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കുട്ടികള്‍ക്കാവണമെന്നും ശാസ്ത്രബോധവുംയുക്തിചിന്തയുമുള്ള സാമൂഹ്യബോധമുള്ളവരായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. *വിദ്യാഭ്യാസമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്* തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസമേഖലകയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന്വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ കലാ-കായിക-ശാസ്ത്രപ്രവൃത്തി പരിചയമേളകളില്‍ ഉള്‍പ്പടെമികച്ചരീതിയില്‍ മുന്നേറ്റം കാഴ്ചവക്കുന്ന കുട്ടികള്‍ ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ വിജയികളായി മാറിഎന്നത് അഭിനന്ദാര്‍ഹമാണ്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിറകില്‍ നിന്ന ജില്ല ക്രമാനുഗതമായിമുന്നോട്ട് വളര്‍ന്നുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയുംനല്ലപ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന ജില്ലയാക്കി മാറ്റാനും സാധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗമായി കേരളത്തിലാകെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന ശരാശരിയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വിജയശതമാനത്തില്‍ ജില്ലയെഎത്തിക്കാനായത് ഏറെ അഭിമാനാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്സണ്‍ സാബിറ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനികറുപ്പേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍, റെജി ജോസ്, മാധുരിപത്മനാഭന്‍,അഡ്വ. ഷഫ്ദര്‍ ഫെരീഫ്, അനു വിനോദ്, പത്മിനി ടീച്ചര്‍, നസീമ ടീച്ചര്‍, പ്രീതമോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ്എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ്സെബാസ്റ്റിയന്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന്‍, വിദ്യാഭ്യാസഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സി.എം.എകെ.ആര്‍ സന്തോഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് പീഡനം; എടപ്പാൾ നടുവട്ടം സ്വദേശി പിടിയിൽ 

ചങ്ങരംകുളം: മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ളാസ്വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളംപോലീസ് അറസ്റ്റ് ചെയ്തു.  എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന  30 വയസുകാരനായ മാടമ്പിവളപ്പിൽ അമീർ അലിയാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച്സ്കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്.പിന്നീട്സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തിപെൺകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയുംവീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ചെയ്തു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ   രാജേന്ദ്രൻ,എസ് സി പി ഒഷിജു,സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെപിടികൂടിയത്.പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .