പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണയൂണിറ്റ് കണ്ടെത്തിയത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷീനും 900 പാക്കറ്റ് ഹാൻസുംകണ്ടെത്തി.
രണ്ടാഴ്ച മുമ്പാണ് വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീൻ മിഠായി നിർമ്മാണ യൂണിറ്റ് പ്രവർത്തനങ്ങൾക്ക്എന്ന പേരിൽ ഉടമയിൽ നിന്ന് ഷെഡ് വാടകയ്ക്ക് എടുത്തത്.










