ചങ്ങരംകുളം: കര്‍ഷക സംഘം എടപ്പാള്‍ ഏരിയ സമ്മേളനത്തിന് എം പി കുട്ടൻ നായർ നഗറിൽ(കോലിക്കര ബാമാസ് ഓഡിറ്റോറിയം) തുടക്കമായി. സി.രാമകൃഷ്ണന്‍ പതാക ഉയർത്തി.
ജില്ലാ ജോയിൻ്റ് സെക്രട്ടറി മോഹനന്‍ പുളിക്കല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി ഉണ്ണി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഇ.രാജഗോപാല്‍ അനുശോചന പ്രമേയവുംകെ.വിജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
പി.ജ്യോതിഭാസ്, ടി.സത്യന്, അഡ്വ.പി.പി മോഹൻദാസ്, ആരിഫാ നാസർ തുടങ്ങിയവർപങ്കെടുത്തു.










