/കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെവിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെവിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. 

ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുകടല്‍ കലിയടക്കിയതും മഴ തോര്‍ന്നതും കാരണംഇന്നലെ മത്സ്യബന്ധനത്തിന് പോയ എല്ലാവക്കും കടലമ്മ കൈനിറയെ മീന്‍ കൊടുത്തുതീരത്ത്ചാകരയെത്തിയതറിഞ്ഞ് രാവിലെ മുതല്‍ മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്കും അനുഭവപ്പെട്ടു.

ചെറുകൊഴിയാളയും വാളയുമാണ് ഇന്നലെ വള്ളക്കാര്‍ക്ക് ലഭിച്ചത്രാവിലെ കുട്ട ഒന്നിന് 800 രൂപയോളം വിലയുണ്ടായിരുന്ന ചെറുകൊഴിയാളയ്ക്ക് ഉച്ചയോടെ വിലകുറഞ്ഞ് 350 രൂപയിലെത്തിവാള മത്സ്യത്തിന് കുട്ടയൊന്നിന് 4500 രൂപവരെ ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞുകഴിഞ്ഞമാസം 80 മുതല്‍ 100 രൂപവരെ ഉണ്ടായിരുന്ന വാള ഇന്നലെ 180 രൂപയിലെത്തിആവശ്യക്കാരുടെഎണ്ണം കൂടിയതും മറ്റുജില്ലകളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞുമാണ് വാളയുടെവിലകൂടാന്‍ കാരണംഇന്നലെ വിറ്റുപോകാതെ ബാക്കിവന്ന മീന്‍ രാത്രിയോടെ വളംനിര്‍മ്മാണത്തിനും കോഴിത്തീറ്റ നിര്‍മ്മാണത്തിനുമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

കടലമ്മ കനിഞ്ഞ സീസണ്‍

ഏതാനും വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം  സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്നേട്ടമുണ്ടായികൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും ഥേഷ്ടം ലഭിച്ചെന്നാണ് മത്സ്യത്തൊഴിലാളികള്‍പറയുന്നത്ഇത്തവണ കല്ലന്‍ കണവയും ഓലക്കണവയും ധാരാളം ലഭിച്ചുകല്ലന്‍ കണവയ്ക്ക്പ്രാദേശിക മാര്‍ക്കറ്റില്‍ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ് സീസണ്‍ തുടങ്ങിയതു മുതല്‍കൊഴിയാള സുലഭമായിരുന്നുആദ്യം ഒരു കുട്ട കൊഴിയാളയ്ക്ക് 2000 രൂപവരെ ആയിരുന്നെങ്കില്‍ഇന്നലെ വില 350 വരെ താഴ്ന്നുവര്‍ഷങ്ങള്‍ക്ക് ശേഷം  സീസണില്‍ ചെറുചാള മത്സ്യവുംധാരാളം ലഭിച്ചുസെപ്തംബര്‍ പകുതിയോടെ സീസണ്‍ അവസാനിക്കും.

വിഴിഞ്ഞം ക്ലിക്കാകും

കാലവര്‍ഷം തടസമുണ്ടാക്കിയില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യതട്രോളിംഗ്നിരോധനം പിന്‍വലിച്ചെങ്കിലും കനത്ത കടല്‍ക്ഷോഭം കാരണം മറ്റു ജില്ലകളിലെ കടപ്പുറങ്ങളില്‍മത്സ്യബന്ധനം നടക്കുന്നില്ലഅതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത്മത്സ്യകച്ചവടക്കാരുടെയും ഇടനിലക്കാരുടെയും തിരക്ക് കൂടാനാണ് സാദ്ധ്യത. 20 വര്‍ഷത്തിന് ശേഷംചിന്നത്തുറതുത്തൂര്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത്എത്തിയത്‌.