/മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയംഉദ്ഘാടനത്തിനൊരുങ്ങി 

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയംഉദ്ഘാടനത്തിനൊരുങ്ങി 

എരമംഗലംമാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത്  2010-2015 ഭരണസമിതിയുടെകാലഘട്ടത്തിൽ തുടക്കം കുറിച്ച് വർക്ക് പൂർത്തീകരിക്കാതെ നിശ്ചലമായിരുന്ന ഗ്യാസ് ക്രിമിറ്റോറിയംജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ  കെ സുബൈറിന്റെ  ശക്തമായ ഇടപെടൽ മൂലം മുഴുവൻവർക്കും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി.മാറഞ്ചേരി പഞ്ചായത്തിലേയുംസമീപപ്രദേശത്തേയും നിവാസികൾ കിലോമീറ്ററുകൾ അകലെ പൊന്നാനി ഈശ്വരമംഗലത്തേക്കാണ്മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്.

പണി പൂർത്തീകരിക്കാൻ വൈകിയതിനാൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്മശാനംമാറഞ്ചേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു.പ്രസ്തുത സ്മശാനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ  കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തു നിന്ന് എത്തിയഎക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർഅജയകുമാർഅസിസ്റ്റന്റ് എൻജിനീയർ ഷിധി തുടങ്ങിയവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.പ്രതികൂല കാലാവസ്ഥ കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു